city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടും ഷീടാക്‌സി ഓടിത്തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 04/06/2015) കേന്ദ്ര ഗവണ്‍മെന്റിന്റെ എസ്‌ജെഎസ്ആര്‍വൈ പദ്ധതിയിലുള്‍പെടുത്തി സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭമായ ഷീടാക്‌സിയുടെ താക്കോല്‍ദാനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ബട്ടംപാറ സ്വദേശി ഗായത്രിയും അണങ്കൂര്‍ സ്വദേശി ബുഷ്‌റയുമാണ് ഷീടാക്‌സിയുടെ താക്കോല്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയത്. ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികളുള്ള രക്ഷിതാക്കളുടെ അയല്‍ക്കൂട്ടമായ പുഞ്ചിരി അയല്‍ക്കൂട്ടത്തിലെ മെമ്പറാണ് ഗായത്രി.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ,    വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ബാസ് ബീഗം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഇശത്ത് റുമൈസ റഫീഖ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍മാന്‍ ഇ. അബ്ദുല്‍ റഹ്മാന്‍കുഞ്ഞി, വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.നാരായണന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെയ്ബുന്നീസ ഹനീഫ്, കൗണ്‍സിലര്‍മാരായ, അര്‍ജ്ജുന്‍ തായലങ്ങാടി, ബീഫാത്വിമ ഇബ്രാഹിം, ടി.എ മുഹമ്മദ്കുഞ്ഞി., ഖാലിദ് പച്ചക്കാട്, എം. നൈമുന്നീസ, കുഞ്ഞുമൊയ്തീന്‍ ബാങ്കോട്, എല്‍.എ മഹമൂദ് ഹാജി, ഹാഷിം കടവത്ത്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കുടുംബശ്രീ അംഗങ്ങള്‍, ടിഡിഎസ് മെമ്പര്‍ സെക്രട്ടറി കെ.പി രാജഗോപാല്‍, ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, മുനിസിപ്പല്‍ സെക്രട്ടറി കെ.പി വിനയന്‍, മുനിസിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോടും ഷീടാക്‌സി ഓടിത്തുടങ്ങി

Related News: 
കാസര്‍കോടന്‍ നഗരം കീഴടക്കാന്‍ ഷീ ടാക്‌സി എത്തി

Keywords : Kasaragod, Kerala, Kudumbasree, Development project, Inauguration, Minister, Adoor-Prakash, She Taxi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia