city-gold-ad-for-blogger

കാസര്‍കോടന്‍ നഗരം കീഴടക്കാന്‍ ഷീ ടാക്‌സി എത്തി


കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 23/05/2015) കാസര്‍കോടന്‍ നഗരം കീഴടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ഷീ ടാക്‌സി എത്തി. രണ്ട് ഷീ ടാക്‌സികളാണ് കാസര്‍കോട്ട് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷത്തോടനുബന്ധിച്ച് നഗരസഭ തയ്യാറാക്കിയ ആറ് പദ്ധതികളില്‍ ഉള്‍പെടുത്തിയാണ് ഷീ ടാക്‌സി വിതരണവും നടക്കുകയെന്ന് നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ്, ചെന്നിക്കര ശ്മശാനം, കഫേ കുടുംബശ്രീ, ഷീ ടാക്‌സി, ബഡ്‌സ് സ്‌കൂള്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതികളെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കാസര്‍കോട് നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീയാണ് ഷീ ടാക്‌സി നിരത്തിലിറക്കുന്നത്. 3,96,000 രൂപ വിലയുള്ള ആള്‍ട്ടോ കെ. 10 കാറാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ 25 ശതമാനം സബ്‌സിഡിയായി നല്‍കും. ബാക്കി തുക ബാങ്ക് ലോണായാണ് അനുവദിച്ചിരിക്കുന്നത്. തവണകളായി ഇത് അടച്ചുതീര്‍ക്കാം. കാറിന്റെ മുഴുവന്‍ മെയ്ന്റനന്‍സും കുടുംബശ്രീയാണ് ഏറ്റെടുത്ത് നടത്തുക.

നഗസഭയിലെ കുടുംബശ്രീ അംഗങ്ങളായ ബട്ടംപാറ ഏഴാം വാര്‍ഡിലെ ഗായത്രി കിണി, 16-ാം വാര്‍ഡില്‍പെട്ട അണങ്കൂര്‍ പച്ചക്കാട്ടെ ബുഷ്‌റ എന്നിവര്‍ക്കാണ് ഷീ ടാക്‌സി നല്‍കുന്നത്. ഇവര്‍ക്ക് കുടുംബശ്രീ ഡ്രൈവിംഗ് പരിശീലനം നല്‍കുകയും ബാഡ്ജ് അടക്കം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഷീ ടാക്‌സിയുടെ സേവനം നഗരസഭയിലെ തന്നെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിനകംതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സാമൂഹ്യ സുരക്ഷാ മിഷനും ഷീ ടാക്‌സിയുടെ സേവനം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഷീ ടാക്‌സി ഡ്രൈവര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നവര്‍ക്ക് ഓറിയന്റേഷന്‍ ട്രൈനിംങ്ങും എന്റര്‍ പ്രിണര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമും അടക്കമുള്ള പരിശീലനവും നല്‍കി കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട് നഗരസഭയിലെ കുടുംബശ്രീ സംസ്ഥാനത്തെ ഏറ്റവും നല്ല കുടുംബശ്രീയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുടുംബശ്രീയിലെ 20 പേരുടെ സംഘം ദൂരദര്‍ശന്‍ ഒരുക്കുന്ന പ്രത്യേക പരിപാടിക്കായി ശനിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിക്കും. ഷീ ടാക്‌സി കൈമാറുന്നതിന്റെ ഉദ്ഘാടന ചടങ്ങ് ഈ മാസം തന്നെ നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സെക്കീന മജീദ്, മെമ്പര്‍ സെക്രട്ടറി കെ.പി. രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.
കാസര്‍കോടന്‍ നഗരം കീഴടക്കാന്‍ ഷീ ടാക്‌സി എത്തി

കാസര്‍കോടന്‍ നഗരം കീഴടക്കാന്‍ ഷീ ടാക്‌സി എത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia