city-gold-ad-for-blogger

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് 'ഷീ' ഓട്ടോ പ്രവര്‍ത്തനമാരംഭിച്ചു

നീലേശ്വരം: (www.kasargodvartha.com 10.05.2016) സ്ത്രീകളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി നീലേശ്വരത്ത് 'ഷീ' ഓട്ടോ സര്‍വീസ് ആരംഭിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ഓട്ടോ തൊഴിലാളികളാണ് തിങ്കളാഴ്ച ഷീ ഓട്ടോ സര്‍വീസ് ആരംഭിച്ചത്.

രാത്രികാലങ്ങളിലും സ്ത്രീകളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുക എന്നതാണ് ഷീ ഓട്ടോയുടെ പ്രവര്‍ത്തന ലക്ഷ്യം. പോലീസിന്റെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി 600 ഓട്ടോകളില്‍ നിന്ന് 35 ഓട്ടോ ഡ്രൈവര്‍ മാരെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഓട്ടോ ഓടിക്കുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ട് പുരുഷന്മാരാണ് ഡ്രൈവര്‍മാരുടെ സേവനം നയിക്കുന്നത്. 

നീലേശ്വരം സി.ഐ ധനഞ്ജയബാബു, എസ്.ഐ പി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ ഓട്ടോയെക്കുറിച്ചുള്ള വിവരം ലഭ്യമാണ്.
സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് 'ഷീ' ഓട്ടോ പ്രവര്‍ത്തനമാരംഭിച്ചു



Key words: Women, Kasaragod, Nileshwaram, Travlling, Auto, Monday, P. Narayanan, State, Police Staion.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia