അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് എതിരില്ല; ഷാനവാസ് പാദൂരിനെ വീണ്ടും പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു
Jul 28, 2018, 16:42 IST
ചട്ടഞ്ചാല്‍:(www.kasargodvartha.com 28.07.2018) ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് എതിരില്ല. പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്ന് ഏറെ എതിര്‍പ്പുകള്‍ക്കു ശേഷമാണ് മകന്‍ ഷാനവാസ് പാദൂരിനെ ഒന്നര വര്‍ഷം മുമ്പ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിലെയും ലീഗിലെയും അംഗങ്ങള്‍ ഐക്യകണ്‌ഠേനയാണ് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഷാനവാസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത്.
മുസ്ലിം ലീഗിലെ മജീദ് ചെമ്പിരിക്കയാണ് വൈസ് പ്രസിഡണ്ട്. നോട്ട് നിരോധനവും ജി എസ് ടിയും അടക്കമുള്ള പ്രതിസന്ധികളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ തളര്‍ന്നപ്പോള്‍ ചട്ടഞ്ചാല്‍ അര്‍ബണ്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ മികച്ച രീതിയിലുള്ള ഇടപെടലിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഷാനവാസ് പാദൂരിന് കഴിഞ്ഞതാണ് അദ്ദേഹത്തിനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കാന്‍ കാരണമായത്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി പ്രസിഡണ്ടും ഭരണ സമിതിയംഗങ്ങളും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാരണം ബാങ്കിനെ ജില്ലയിലെ തന്നെ മികച്ച സഹകരണ സ്ഥാപനമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തിരഞ്ഞെടുത്ത്. 13 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് ഡയറക്ടര്‍മാര്‍ മുസ്ലിം ലീഗിലെയും ഒമ്പത് പേര്‍ കോണ്‍ഗ്രസിലെയും പ്രതിനിധികളാണ്. കോണ്‍ഗ്രസ് പ്രതിനിധികളായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബാലകൃഷ്ണന്‍ പൊയ്‌നാച്ചി, ടി കണ്ണന്‍, മന്‍സൂര്‍ ഗുരുക്കള്‍, ദാമോദര്‍ നായര്‍ പൊയ്‌നാച്ചി, ചന്ദ്രന്‍, പ്രസീത മോള്‍, വാഗ്മി, ലീഗ് പ്രതിനിധികളായ മജീദ് എയ്യള, കണ്ടത്തില്‍ അബൂബക്കര്‍, സഫിയ അബ്ദുല്ല എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.
Keywords: Kasaragod, Kerala, news, UDF, Co-operation-bank, chattanchal, Shavanas Padoor Elected as Chattanchal Urben Bank Co-operative Society president
< !- START disable copy paste -->