എന്‍ഡോസള്‍ഫാന്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് അനുഭാവ നിരാഹാരം വെള്ളിയാഴ്ച
Mar 21, 2013, 15:49 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും ദുരിത ബാധിതര്‍ക്ക് സമഗ്രവും ശാശ്വതവുമായ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുഭാവ നിരാഹാര സത്യഗ്രഹം നടത്തും.
പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ ഉദ്ഘടനം ചെയ്യും. മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. ശ്രീധരന്‍, സംസ്ഥാന സെക്രട്ടറി വി.വി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ ഉദ്ഘടനം ചെയ്യും. മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. ശ്രീധരന്‍, സംസ്ഥാന സെക്രട്ടറി വി.വി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Endosulfan, Kerala sasthra sahithya parishath, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News