ഉറ്റ സുഹൃത്തുക്കളായ ശരത്തിനും കൃപേഷിനും ഒരേ സ്ഥലത്ത് അന്ത്യവിശ്രമം
Feb 18, 2019, 23:52 IST
പെരിയ: (www.kasargodvartha.com 18.02.2019) ഞായറാഴ്ച കൊല്ലപ്പെട്ട ഉറ്റ സുഹൃത്തുക്കളായ ശരത്തിനും കൃപേഷിനും ഒരേ സ്ഥലത്ത് അന്ത്യ വിശ്രമം. കക്ഷിരാഷ്ട്രീയത്തിനതീതമായി കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയാണ് നാട്ടുകാര്‍ നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്.
വഴിനീളേ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേന്ദ്രങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാനായി കാത്ത് നിന്നിരുന്നു. തൃക്കരിപ്പൂര്‍ വഴിയാണ് മൃതദേഹങ്ങള്‍ പെരിയയിലേക്ക് കൊണ്ടുപോയത്. തൃക്കരിപ്പൂരിലും ചെറുവത്തൂര്‍ മയ്യിച്ചയിലും നീലേശ്വരത്തും പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകുന്നേരം 4.30 മണിയോടെയാണ് കാഞ്ഞങ്ങാട്ടേക്ക് മൃതദേഹമെത്തിച്ചത്. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ചു.
യുഡിഎഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കാഞ്ഞങ്ങാട്ട് അന്തിമോചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജനത്തിരക്കുകാരണം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ നിന്നും താഴെയിറക്കാന്‍ കഴിഞ്ഞിരുന്നില്ല. റീത്തുകള്‍ ആംബുലന്‍സില്‍ വെച്ചാണ് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചത്. 6.20 ഓടെ പെരിയയില്‍ എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് ഇരുവരെയും ഒരുനോക്കുകാണാന്‍ തടിച്ചുകൂടിയത്.
തുടര്‍ന്ന് കല്യോട്ടും പൊതുദര്‍ശനം നടത്തിയശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും വീടുകളിലേയ്ക്ക് കൊണ്ടുപോയി. ഉറ്റചങ്ങാതിമാരായ ഇരുവര്‍ക്കും ഒരേസ്ഥലത്തുതന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയത്. കല്യോട്ട് സ്‌കൂളിനു സമീപം ശരത്തിന്റെ ബന്ധുവിന്റെ സ്ഥലത്താണ് ഇരുവരെയും സംസ്‌കരിച്ചത്. വന്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Murder-case, Kasaragod, News, Amrtha, Sharath, Periya, kasaragod, news, Murder-case, Congress, Friend, Sharth and Kripesh: cremation held at Periya
< !- START disable copy paste -->