കാസര്‍കോട്ടെ കോവിഡ് രോഗികള്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ച് ഷാര്‍ജ കെ എം സി സി
Mar 30, 2020, 19:33 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനാവശ്യമായ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കി ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മാതൃക. നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് വീടുകളില്‍ നിന്നുള്ള വസ്ത്രം ഉപയോഗിക്കാന്‍ അനുമതിയില്ലാതെ വന്നതോടെയാണ് കെ എം സി സി സഹായ ഹസ്തവുമായെത്തിയത്.
ആവശ്യത്തിന് വസ്ത്രമില്ലാതെ പ്രയാസത്തിലായ രോഗികള്‍ക്ക് ഇത് ഏറെ ആശ്വാസമായി. ഷാര്‍ജ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി എത്തിച്ച വസ്ത്രങ്ങള്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ കൈമാറി.
നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഭക്ഷണവും, കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ മൂലം ദുരിതത്തിലായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളും ഷാര്‍ജ കെ എം സി സി കാസര്‍ക്കോട് ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മുഖേന നല്‍കി വരുന്നു. ഷാര്‍ജയില്‍ പ്രയാസത്തിലായ കാസര്‍കോട്ടുകാരെ സഹായിക്കാന്‍ ജില്ലാ കെ എം സി സിയുടെ കീഴില്‍ പ്രത്യേക എമര്‍ജന്‍സി വിങ്ങും സജീവമാണ്.
Keywords: Kasaragod, Kerala, News, Sharjah, KMCC, COVID-19, Sharjah KMCC distributed dress for Covid patients