city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശരീഅത്ത് സംരക്ഷണ റാലി; കാഞ്ഞങ്ങാട് മേഖലയില്‍ വന്‍ ഒരുക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com  7/11/2016) ഇസ്ലാമിക ശരീഅത്തിനെതിരെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളും ഭരണ കര്‍ത്താക്കളും ശക്തമായി എതിര്‍ക്കുകയും ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി നവംബര്‍ 14 നു കാഞ്ഞങ്ങാട് നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയും നവംബര്‍ 17 നു ജില്ലാ എസ് കെ എസ് എസ് എഫ് കാസര്‍കോട് നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയും വന്‍ വിജയമാക്കുന്നതിന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കാഞ്ഞങ്ങാട് മേഖല എസ് കെ എസ് എസ് എഫ് പ്രത്യേക യോഗം തീരുമാനിച്ചു.

ശരീഅത്ത് സംരക്ഷണ റാലി; കാഞ്ഞങ്ങാട് മേഖലയില്‍ വന്‍ ഒരുക്കംപരിപാടിയുടെ വിജയത്തിനായി ശാഖകളില്‍ ശരീഅത്ത് സംരക്ഷണ കണ്‍വന്‍ഷന്‍ നടത്താനും മേഖലാ ഭാരവാഹികള്‍ ശാഖാ പര്യടനം നടത്തുവാനും നവംബര്‍ 25നു മേഖലാ ഇന്റെര്‍കോണ്‍ ക്യാമ്പ് പുതിയ കോട്ടയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് ശറഫുദ്ധീന്‍ കുണിയ അദ്ധ്യക്ഷത വഹിച്ച യോഗം മണ്ഡലം എസ് വൈ എസ് ജനറല്‍ സെക്ക്രടറി പി ഇസ്മയില്‍ മൗലവി ഉദ്ഘാടനം ചെയ്തു.

ജില്ലാ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ഫൈസി ആറങ്ങാടി, മണ്ഡലം എസ് വൈ എസ് സെക്രട്ടറി ഉമര്‍ തൊട്ടിയില്‍, സഫീര്‍ എം കെ ആറങ്ങാടി, കെ എച്ച് കരീം കല്ലൂരാവി, റിസ്വാന്‍ മുട്ടുന്തല, മുഷ്താഖ് മുട്ടുന്തല, റഊഫ് അശ്‌റഫി, നിയാസ് സി എം കുണിയ, നിയാഫ് കെ എ, മുഹമ്മദ് ശഫീഖ് പി കെ, ഉവൈസ് അലി യു പി, റിയാസ് സി എച്ച് അതിഞാല്‍, അബ്ദുല്‍ മജീദ് മാസ്റ്റര്‍ കുണിയ, ജാഫര്‍ യമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്ക്രട്ടറി റംഷീദ് കല്ലൂരാവി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ശാഫി പാണത്തൂര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kanhangad, SKSSF, Islamic, Fascist, Uniform Civil Code, Samastha Co-Ordination Committee, Shareeath rally preparation in Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia