സമസ്ത ശരീഅത്ത് സംരക്ഷണ റാലി വൈകിട്ട് 3:30ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Nov 17, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് കാസര്‍കോട് ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 9 മണിക്ക് സമ്മേളന നഗരിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി പതാക ഉയര്‍ത്തി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെങ്കള അബ്ദുല്‍ ഖാദര്‍ ഫൈസി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഇര്‍ഷാദ് ഹുദവി ബെദിര, മുഹമ്മദ് കുഞ്ഞി തുരുത്തി, റശീദ് മൗലവി, സലാം പള്ളങ്കോട്, റശീദ് മൗലവി ചാലക്കുന്ന്, രിഫാഈ, സമദ് മൗലവി ഉളിയത്തടുക്ക, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
മുസ്‌ലിം വ്യക്തിനിയമം എടുത്തു മാറ്റാനും മുത്വലാഖിന്റെ പേരില്‍ കുപ്രചാരണം നടത്തി ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കാനുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഒട്ടേറെ മതങ്ങളും ജാതികളും ഉപജാതികളുമായി കഴിയുന്ന ഇന്ത്യന്‍ സമൂഹത്തില്‍ തീര്‍ത്തും അപ്രായോഗികമായ ഏക സിവില്‍കോഡ് രാഷ്ടീയ ലക്ഷ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. വൈകിട്ട് അസര്‍ നിസ്‌കാരനന്തരം തയലങ്ങാടിയില്‍ നിന്നാരംഭിക്കുന്ന റാലി പുതിയ ബസ്റ്റാന്റ് മാക്ക് കണ്‍ഷട്രക്ക്ഷന്‍ ഗ്രൗണ്ടില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെ പോഷക അനുബന്ധ സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കളും, ജില്ലയിലെ ഖാളിന്മാരും, വിവിധ ജനപ്രതിനിധികളും പ്രസംഗിക്കും.
പരിപാടിക്ക് പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ തയലങ്ങാടിയില്‍ ആളെ ഇറക്കി പുതിയ ബസ്റ്റാന്റ് പരിസരത്ത് പാര്‍ക്ക് ചെയ്യണമെന്നും തികച്ചും സമാധാനപരവും ജനാതിപത്യപരവുമായി നടത്തുന്ന റാലിയില്‍ സംഘാടകര്‍ വിതരണം ചെയ്യുന്ന മുദ്രവാക്യങ്ങള്‍ മാത്രമെ വിളിക്കാന്‍ പാടുള്ളുമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മ്മദ് മൗലവിയും ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാറും അറിയിച്ചു.
Keywords: Kasaragod, Samastha, SKSSF, District, Rally, Uniform Civil code, Shamsul Ulama Nagar, Conference, Twaqa Ahmed Moulavi,