city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശരീഅത്ത് സംരക്ഷണ റാലി: ത്വലബ നേതൃത്യ സംഗമം ചൊവ്വാഴ്ച

കാസര്‍കോട്: (www.kasargodvartha.com 07.11.2016) എകസിവില്‍ കോഡിനതിരെ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ 17ന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന  ശരീഅത്ത് സംരക്ഷണ റാലിയുടെ വിജയത്തിനായുള്ള ത്വലബ നേതൃത്വ സംഗമം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് സമസ്ത ഓഫിസില്‍ നടക്കും.

പരിപാടിയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി ബെദിര, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ അറബി കോളജില്‍ നിന്നും പള്ളിദര്‍സില്‍ നിന്നുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കണമെന്ന് ത്വലബ വിംഗ് കാസര്‍കോട് ജില്ലാ കോഡിനേറ്റര്‍ അബുബക്കര്‍ സിദ്ദീഖ് ഹുദവി മണിയൂറും, ജനറല്‍ സെക്രട്ടറി സലിം ദേളിയും അറിയിച്ചു.

മദീന പാഷന്‍ സ്വാഗത സംഘം രൂപികരണം ബുധനാഴ്ച

ശരീഅത്ത് സംരക്ഷണ റാലി: ത്വലബ നേതൃത്യ സംഗമം ചൊവ്വാഴ്ചകാസര്‍കോട്: മദീന പാഷന്‍ സ്വാഗത സംഘം രൂപികരണം ബുധനാഴ്ച നടക്കും. 2017 ഫെബ്രുവരി 10, 11, 12 തീയ്യതികളില്‍ കാസര്‍കോട് തളങ്കര ഹുദൈബിയ്യയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായുള്ള അതി വിപുലമായ സ്വാഗത സംഘ രൂപികരണ യോഗമാണ് ബുധനാഴ്ച രാവിലെ 10.30 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സിറ്റി ടവറില്‍ വെച്ച് നടക്കുന്നത്.

സമസ്തയുടെയും, പോഷക സംഘടനകളുടെയും ജില്ല, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ സമസ്ത പ്രവര്‍ത്തകരും എത്തി ച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

Keywords:  kasaragod, SKSSF, Protest, Civil code, Madeena Passion, Programme Committee, Sharee-ath, City Tower, Sharee-ath protest March: Thwalaba meet on Tuesday 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia