മോഡി സര്‍ക്കാര്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു: ഷാനവാസ് പാദൂര്‍
Dec 5, 2016, 15:28 IST
മേല്‍പറമ്പ്: (www.kasargodvartha.com 05/12/2016) മോഡി സര്‍ക്കാര്‍ നോട്ടു നിരോധനത്തിന്റെ പേരില്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ അഭിപ്രായപ്പെട്ടു. മേല്‍പറമ്പില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാനവാസ്.
റഷ്യയിലും തുര്‍ക്കിയിലും നോട്ട് നിരോധനത്തിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍പോലും പഠിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങള്‍പോലും കണക്കിലെടുക്കാതെ നോട്ട് നിരോധനം അടിച്ചേല്‍പിച്ചത്. ഇതിന് മോഡി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
പിക്കറ്റിംഗ് ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. സി ബി ഹനീഫ, ഇംഗ്ലീഷ് അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍, എസ് സോമന്‍ കീഴൂര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Shanavas Padoor, Modi Government, Kerala, Kasaragod, Congress, Demonisation