ഷാനവാസിന്റെ കൊല: ആദ്യം വയറിന് കുത്തി, പിന്നീട് കഴുത്തറുത്തു, കൊല നടത്തിയത് 2 കത്തികള്‍ ഉപയോഗിച്ച്, മൂന്നാം പ്രതി വലയിലായതായി സൂചന
Nov 7, 2019, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസ് (27) കൊലക്കേസില്‍ മൂന്നാം പ്രതി വലയിലായതായി സൂചന. കുമ്പള സ്വദേശി റഷീദ് ആണ് കേസുമായി ബന്ധപ്പെട്ട് ഇനി അറസ്റ്റിലാവാനുള്ളത്.
ഒന്നാം പ്രതി മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25), രണ്ടാം പ്രതി നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) എന്നിവരെ നേരത്തെ കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിച്ചതിന്റെ പേരിലാണ് ഷാനവാസിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലിരുന്ന് നാലു പേര്‍ ഒന്നിച്ച് മദ്യപിക്കുകയും ഇതിനിടയില്‍ ഷാനവാസ് കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിക്കുകയും ചെയ്തതോടെ പ്രകോപിതനായ കാസര്‍കോട്ടെ കഞ്ചാവ് വിതരണക്കാരനായ മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25) കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഷാനവാസിന്റെ വയറിന്റെ വലതു വശത്തായി കുത്തുകയായിരുന്നു. പിന്നീട് കഴുത്തറുത്ത് മരണം ഉറപ്പുവരുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രണ്ട് കത്തികള്‍ ഉപയോഗിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയത്. കത്തി കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പോലീസിന് ലഭിച്ചത്. ആദ്യം കത്തി കിണറ്റിലെറിഞ്ഞതായും പിന്നീട് പുഴയിലെറിഞ്ഞതായുമുള്ള മൊഴികളാണ് പ്രതികള്‍ പോലീസിന് നല്‍കിയത്. മൂന്നാം പ്രതിയുടെ അറസ്റ്റോടുകൂടി മാത്രമേ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം കിണറ്റില്‍ തള്ളിയാണ് സംഘം രക്ഷപ്പെട്ടത്. ഷാനവാസിന്റെ ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കൊലയാളികളിലേക്കെത്തിയത്. മുന്ന 12 കേസുകളിലും ജയേന്ദ്രന്‍ 19 ഓളം കേസുകളിലും പ്രതിയാണ്. കൊല നടന്ന് 25 ദിവസത്തിനു ശേഷം ഒക്ടോബര്‍ 20നാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.
എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയാല്‍ കഞ്ചാവ് സംഘവുമായി ഇയാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതായും പോലീസ് പറയുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ ഷാനവാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതിരിക്കുകയായിരുന്നു. വിദ്യാനഗര്‍ പോലീസില്‍ മാതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. അവസാനം ഷാനവാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളിലേക്കെത്താന്‍ സഹായകമായി.
ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കാണാതായ ഷാനവാസിന്റെ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് സുഹൃത്തുക്കളുമായുണ്ടായ അടിപിടിയില്‍ കാലിന്റെ പിറകില്‍ സ്റ്റീലിട്ടിരുന്നു. ഇതും യുവാവ് ഉപയോഗിച്ചുവന്നിരുന്ന മാല, കൂളിംഗ് ഗ്ലാസ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടാണ് മരിച്ചത് ഷാനവാസാണ് തിരിച്ചറിഞ്ഞത്. ആയുധം തുളഞ്ഞുകയറിയ ഭാഗത്തെ ഷര്‍ട്ട് കീറിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shanavas murder; one more accused under police net, kasaragod, Kerala, news, Murder-case, accused, arrest
< !- START disable copy paste -->