ശംസുല്‍ ഉലമ ഉറൂസിന് തുടക്കമായി
Feb 15, 2013, 10:51 IST
![]() |
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മൂസ്‌ലിയാരുടെ 17-ാം ഉറൂസ് മുബാറകിന് സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തുന്നു. |
ദിക്ര്‍ ദുആ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെ പ്രാമാണികമായി പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സവിശേഷമായ പാടവം തെളിയിച്ച തികഞ്ഞ പണ്ഡിതനായിരുന്നു ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന് സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ശരീഅത്ത് വിവാധകാലത്ത് ആദര്‍ശബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ പൊതുവേദി എന്ന ആശയം ആദ്യമായി കേരളത്തില്‍ കൊണ്ടുവന്നതും ശംസുല്‍ ഉലമയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലിം ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദു റസാഖ് ബുസ്താനി അധ്യക്ഷം വഹിച്ചു. ഉമര്‍ഫൈസി മുക്കം, സയ്യിദ് സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ടി.പി.സി. തങ്ങള്‍ നാദാപുരം, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, എ.പി.പി തങ്ങള്‍, ചളിക്കോട്, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.പി കോയ, മജീദ് ദാരിമി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ.സി. അഹമ്മദ്കുട്ടി മൗലവി, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍, ഹസൈനാര്‍ ഫൈസി, കുഞ്ഞാലന്‍കുട്ടി ഫൈസി, മൊയ്തു ഹാജി പാലത്തായി, ഉമര്‍കോയ ഹാജി, കരീം ദാരിമി, സയ്യിദ് നജീബ് തങ്ങള്‍, ആര്‍.വി സലീം എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ എസ്.വി. ഹസന്‍കോയ സ്വാഗതവും കണ്‍വീനര്‍ മൂസ അഫ്‌സല്‍ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 'ലക്ഷ്യം മറന്ന യുവത' വിഷയത്തില്‍ അഷ്‌റഫ് അശ്‌റഫി പന്താവൂര്‍ മതപ്രഭാഷണം നടത്തും.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. വരക്കല്‍ മഖാമില്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മൂസക്കുട്ടി ഹസ്‌റത്ത് (ത്വരീഖത്ത്) മുസ്തഫല്‍ ഫൈസി (നേര്‍ച്ച) എന്നീ വിഷയത്തില്‍ ക്ലാസ് എടുക്കും.
Keywords: Shamsul Ulama, Uroos, Start, Samastha, Kozhikode, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News