Anniversary | എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ ഒന്നാം വാർഷികം 17ന്
● വൈകുന്നേരം 6.30ന് മജ്ലിസുന്നൂർ സദസ് നടക്കും.
● ജില്ലാ അമീർ എംഎസ് മദനി തങ്ങൾ സദസിന് നേതൃത്വം നൽകും.
● ഉച്ചയ്ക്ക് 12 മണിക്ക് മുത്തുപ്പേട്ട ഡോ. ശൈഖ് ദാവൂദുൽ ഹക്കീം ആണ്ട് നേർച്ച
കാസർകോട്: (KasargodVartha) എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ ഒന്നാം വാർഷികം നവംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.30ന് എതിർത്തോട് മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ നടക്കുന്ന മജ്ലിസുന്നൂർ സദസിന് ജില്ലാ അമീർ എംഎസ് മദനി തങ്ങൾ നേതൃത്വം നൽകും.
തുടർന്ന് 7.30ന് വലിയുദ്ദീൻ ഫൈസി വാഴക്കാട് ആത്മീയ മജ്ലിസിന് നേതൃത്വം നൽകും. ബികെ അബ്ദുൽ ഖാദർ അൽ ഖാസിമി ബംബ്രാണ ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ പ്രാർത്ഥന നടത്തും. ഉദുമ ദാറുൽ ഇർഷാദ് അക്കാദമി പ്രിൻസിപ്പൽ ജാബിർ ഹുദവി ചാനടുക്കം ആമുഖ പ്രഭാഷണം നടത്തും.
17ന് ഉച്ചയ്ക്ക് 12 മണിക്ക് എതിർത്തോട് ബീവി മൻസിലിൽ മുത്തുപ്പേട്ട ഡോ. ശൈഖ് ദാവൂദുൽ ഹക്കീം ആണ്ട് നേർച്ച നടക്കും. മൗലീദ് പാരായണവും കൂട്ടപ്രാർത്ഥനയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ എതിർത്തോട് ഖത്തീബ് അബ്ദുൽ നാസർ യമാനി, ഇ അബ്ദുല്ലക്കുഞ്ഞി, ഹുസൈൻ ബേർക്ക, എം അഹ്‌മദ് ഹാജി, ആഷിഖ് ഹുദവി എന്നിവർ പങ്കെടുത്തു.
#ShamsulUlamaAcademy #FirstAnniversary #Edirthoth #Kerala #IslamicEvents #ReligiousGathering