city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രൊ മുഹമ്മദ് ഹാജിക്ക്

കാസര്‍കോട്: (www.kasargodvartha.com 25/06/2016) എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ അവാര്‍ഡിന് മെട്രോ മുഹമ്മദ് ഹാജി തെരഞ്ഞെടുക്കപ്പെട്ടു. മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് 2016 വര്‍ഷത്തെ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായത്.

1955 ല്‍ ജനിച്ച് 62 വയസ് പൂര്‍ത്തിയാകുന്ന അദ്ദേഹം ജീവിതത്തില്‍ മുക്കാല്‍ ഭാഗവും പൊതുസേവനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യക്ക് പുറമെ ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോങ്കോങ്ങ് തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം എത്തിയിട്ടുണ്ട്, ഡല്‍ഹി സൗത്ത് ഇന്ത്യന്‍ അസോസിയേഷന്‍ സാംസ്‌കാരിക വേദിയുടെ അവാര്‍ഡ് കേന്ദ്ര മന്ത്രി മല്ലികാര്‍ജുന കാര്‍ഗ നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ശങ്കരനാരായണില്‍ നിന്ന് പ്രവാസി ലീഗ് സംസ്ഥാന അവാര്‍ഡ് '2007 ല്‍ കാരുണ്യദര്‍ശന അവാര്‍ഡ്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ക്ക് പുറമെ, നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിട്ടുണ്ട്.

നിലവില്‍ സുപ്രഭാതം, ചന്ദ്രിക, ദര്‍ശന ടിവി, സുന്നി അഫ്ക്കാര്‍ എന്നിവയുടെ ഡയറക്ടറാണ്. എസ് വൈ എസ്, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, ന്യൂനപക്ഷ സമിതി സംസ്ഥാന ട്രഷറര്‍ എന്നീ സ്ഥാനങ്ങളും 15 വര്‍ഷമായി കാഞ്ഞങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സ്ഥാനവും വഹിച്ചുവരുന്നു. എസ് വൈ എസ്, എസ് എം എഫ് ജില്ലാ ട്രഷറര്‍, ചിത്താരി ജമാഅത്തിന്റെ 25 വര്‍ഷമായി പ്രസിഡണ്ട് പദവി വഹിച്ച് വരുന്നു. മലപ്പുറം കൂരിയാട് നടന്ന സമസ്ത 85ാം വാര്‍ഷികം, ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവാര്‍ഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന റമദാന്‍ പ്രഭാഷണത്തില്‍ നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി തൃക്കരിപ്പൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം ടി എം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശംസുല്‍ ഉലമാ അവാര്‍ഡ് മെട്രൊ മുഹമ്മദ് ഹാജിക്ക്

Keywords : Award, SKSSF, Samastha, Kasaragod, Metro Muhammed Haji, Shamsul Ulama.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia