നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൗണ്‍സിലറുടെ സഹോദരന്‍ മരിച്ചു
Nov 18, 2015, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/11/2015) നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൗണ്‍സിലറുടെ സഹോദരന്‍ മരിച്ചു. നഗരസഭയിലെ 38 -ാം വാര്‍ഡായ മുറിയനാവിയിലെ കൗണ്‍സിലര്‍ സക്കീനയുടെ സഹോദരന്‍ കോട്ടപ്പുറം ഫാറൂഖ് നഗറിലെ എ.പി ഷംസുദ്ദീനാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ ഷംസുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്റെ മൃതദേഹം ഖബറടക്കിയ ശേഷം രാവിലെ 11.30 മണിയോടെയാണ് സക്കീന യുഡിഎഫിന് വോട്ടിടാനായി നഗരസഭാ ഹാളിലേക്ക് എത്തിയത്.
പരേതനായ കെ.പി മൊയ്തു - ആഇശ ദമ്പതികളുടെ മകനാണ് ഷംസുദ്ദീന്‍. ഭാര്യ: സീനത്ത്. മക്കള്‍: ഷിനാന്‍, ഷിനാല്‍, ഷാഹില്‍. സക്കീനക്ക് പുറമെ നൗഷാദ്, ഷംസീന എന്നിവരും സഹോദരങ്ങളാണ്.
ഷംസുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു. ഷംസുദ്ദീന്റെ മൃതദേഹം രാവിലെ നാട്ടിലെത്തിച്ച് കോട്ടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kanhangad, Death, Brothers, Election, Municipality, Election-2015, Kasaragod, Sakeena, Shamsudheen Kottappuram passes away.