ഷംസില്‍ നൂറയുടെ തല വളരുന്നു; കരളുരുകി മാതാപിതാക്കള്‍
May 14, 2013, 11:23 IST
കാസര്‍കോട്: ചൗക്കി കുന്നിലിലെ മുഹമ്മദ് മുഹമ്മദ് അബ്ദുല്‍ ബീരാന്‍ (സാലി)-നഫീസ ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരിയായ ഷംസില്‍ നൂറയുടെ തല വളരുകയാണ്. ഉടലിനേക്കാള്‍ വലിയ തലയുള്ള നൂറയ്ക്ക് ഒന്ന് എഴുന്നേറ്റിരിക്കാനോ, തല നിവര്‍ത്തിപ്പിടിക്കാനോ, കളിക്കാനോ ഒന്നും കഴിയുന്നില്ല. കുട്ടിയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂലിപ്പണിക്കാരനും നിര്‍ധന കുടുംബാംഗവുമായ മുഹമ്മദ് സാലിക്ക് മകളെ ചികിത്സിച്ച് അസുഖം ഭേദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രയാസംമൂലം ഒന്നിനും കഴിയുന്നില്ല. തന്നാലാവും വിധം മകളെ ഇതിനകം തന്നെ കാസര്‍കോട്ടെയും മംഗലാപുരത്തേയും വിവിധ ആശുപത്രികളില്‍ കൊണ്ടു പോയി ചികിത്സിച്ചെങ്കിലും വിദഗ്ദ്ധമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
കാസര്‍കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നൂറയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാലു മാസം മുമ്പ് ചൗക്കിയില്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഒരു പരിപാടിയല്‍ പങ്കെടുക്കാനെത്തിയപ്പോഴും കുട്ടിക്ക് ചികിത്സാസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സാലി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടിയെ പരിശോധിക്കുകയും അസുഖം എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്നും ദുരിതബാധിതര്‍ക്കുള്ള സഹായത്തിന് അര്‍ഹതയില്ലെന്നും അറിയിച്ചു. എന്നാല്‍ മറ്റു രീതിയല്‍ ചികിത്സാ സഹായം നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയുമില്ല.
കൂലി വേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന സാലിയുടെ നാല് പെണ്‍മക്കളില്‍ ഇളയവളാണ് ഷംസില്‍ നൂറ. ജന്മനാ തന്നെ കുട്ടിക്ക് അസുഖം പ്രകടമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. അനുദിനം തല വളര്‍ന്നു വലുതാക്കിക്കൊണ്ടിരിക്കുന്ന കുട്ടി കാണുന്നവരില്‍ നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്. കുട്ടിയെ രക്ഷിക്കാന്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും കുടുംബം.
ഷംസില്‍ നൂറയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെയുള്ള അക്കൗണ്ട് നമ്പറില്‍ പണമയക്കാം.
മുഹമ്മദ് അബ്ദുല്‍ ബീരാന്‍, A/C No. 20143798879, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസര്‍കോട് ബ്രാഞ്ച്.
Keywords: Child, Parents, Endosulfan, Chawki, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.