city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷംസീനയുടെ മരണം: ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു

ഉദുമ: (www.kasargodvartha.com 15.04.2014) മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടുയര്‍ന്ന അപവാദ പ്രചരണത്തെ തുടര്‍ന്ന് പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ്‌സ് വനിത കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഷംസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തി മരണത്തിന് കാരണക്കാരയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി  രൂപവല്‍ക്കരിച്ചു.

പാക്യാര ബദരിയ നഗര്‍ യുണൈററഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരണ  യോഗത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് അംഗം ടി.കെ. അഹമ്മദ് ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹമീദ് മാങ്ങാട്, ആയിഷ, ബാലകൃഷ്ണന്‍,  ശോഭന, കാര്‍ത്യായണി, മുസ്‌ലിം ലീഗ് നേതാക്കളായ കാപ്പില്‍ കെ.ബി.എം ഷെരീഫ്,  ടി.ഡി. കബീര്‍, സത്താര്‍ മുക്കുന്നോത്ത്, കോണ്‍ഗ്രസ്സ് നേതാക്കളായ വേണുഗോപാലന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, സി.പി.എം നേതാക്കളായ മധു മുതിയക്കാല്‍, വി.ആര്‍ ഗംഗാധരന്‍, ബഷീര്‍ പാക്യാര (പാക്യാര ജമാഅത്ത് സെക്രട്ടറി), പി.കെ. ജയാനന്ദന്‍ (എസ്.എന്‍.ഡി.പി), ദാമോധരന്‍, സരോജിനി, ജമീല, ക്വാളിറ്റി മുസ്തഫ, അന്‍സാരി കരിപ്പോടി, അരവിന്ദന്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാരവാഹികള്‍: കെ.വി രാജേന്ദ്രന്‍ (ചെയര്‍മാന്‍), സീനത്ത് സമീര്‍, സതിഗംഗാധരന്‍(വൈ.ചെയര്‍.) മൊയ്തീന്‍ പി.മൂസ (കണ്‍വീനര്‍), ഇസ്മായീല്‍, ഹര്‍ഷാദ് (ജോ.കണ്‍.)

ഷംസീനയുടെ മരണം:  ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു


ഷംസീനയുടെ മരണം:  ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു

ഷംസീനയുടെ മരണം:  ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മധുര സ്‌ഫോടനം; പൈപ്പ് ബോംബുകള്‍ സ്ഥാപിച്ചതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ആരോപണം
Keywords: Kasaragod, Udma, Mobile Phone, Green Woods Public School, Shamseena, Suicide, Girls College, Committee, United Club, Block Punjayath, President, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia