കോളജ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പോലീസ് നോട്ടീസ് പുറത്തിറക്കി, അന്വേഷണം ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്
Apr 26, 2018, 13:53 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2018) കോളജ് വിദ്യാര്‍ത്ഥിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് നോട്ടീസ് പുറത്തിറക്കി.
അന്വേഷണം ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അണങ്കൂര്‍ തുരുത്തി പച്ചക്കാട്ടെ സലീമിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെ(21)യാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ കാണാതായത്.
മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞാണ് ഷാമില്‍ വീട്ടില്‍ നിന്നിറങ്ങിയത്. മംഗളൂരു-ദേര്‍ളക്കട്ട പി.എ കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഷാമില്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര നടത്തിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് വീണ്ടും സുഹൃത്തിനെ കാണാനായി മംഗളൂരുവിലേക്ക് കാറില്‍ പുറപ്പെട്ടത്. ഷാമിലിന്റെ കാര്‍ ഉഡുപ്പി മണിപ്പാല്‍ റൂട്ടിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഒരു പള്ളിക്ക് മുന്നില്‍ ഉപേക്ഷ്ിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനിടയില്‍ ഗോവ കലങ്കുട്ടെ ബീച്ചില്‍ ഷാമിലിനെ അകന്ന ബന്ധു കണ്ടിരുന്നു. വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഷാമില്‍ ബന്ധുവിന്റെ അടുത്ത് നിന്നും പെട്ടെന്ന് വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു. വീട്ടുകാരും പോലീസും ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗോവയിലും കര്‍ണാടകയിലുമായി പോലീസ് ഷാമിലിന്റെ ചിത്രമടങ്ങുന്ന നോട്ടീസ് പതിച്ചിട്ടുണ്ട്.
Related News:
മംഗളൂരുവിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
ഷാമിലിന്റെ തിരോധാനം; കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Missing, Police, Car, Shamil's missing; police notice released.
< !- START disable copy paste -->