ശാലിനിയുടെ മരണം; ആത്മഹത്യക്കുള്ള കാരണം തേടി പോലീസ്
Nov 24, 2017, 18:10 IST
നീലേശ്വരം: (www.kasargodvartha.com 24.11.2017) കോളജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാര്യങ്കോട്ടെ പ്രഭാകരന്‍- തൈവളപ്പില്‍ ശാന്ത ദമ്പതികളുടെ മകള്‍ ടി വി ശാലിനി (20)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കാര്യങ്കോട് പുഴയില്‍ കണ്ടെത്തിയത്. പടന്നക്കാട് നെഹ്റു കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ശാലിനി.
ശാലിനി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. വ്യാഴാഴ്ച രാത്രി മാതൃസഹോദരി കാരിച്ചിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ശാലിനിയെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തില്‍ നടത്തിയപ്പോഴാണ് വീടിനടുത്ത പുഴയരികില്‍ ശാലിനിയുടെ ചെരുപ്പ് കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ശാലിനിയുടെ മരണം ബന്ധുക്കളെ തളര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശിയായ ഒരു മിലിട്ടറി ഉദ്യോഗസ്ഥനുമായി ശാലിനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഈ യുവാവ് കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് തിരിച്ചുപോയിരുന്നു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍ അവധിയിലായതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Related News:
മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, Death, suicide, Shalini's death; police investigation started