കൊല്ലപ്പെട്ട ഷാക്കിറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണം: വെല്‍ഫെയര്‍ പാര്‍ട്ടി
Mar 13, 2015, 07:18 IST
കുമ്പള: (www.kasargodvartha.com 13/03/2015) ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷാക്കിറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സര്‍ക്കാര്‍, കുടുംബത്തിനു അത്താണിയായ നിരപരാധിയായ ഒരു യുവാവ് കൊല്ലപ്പെട്ടിട്ടും നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടാന്‍ ആരും മുന്നോട്ട് വരാത്തത് കുടുംബത്തിനു രാഷ്ട്രീയ സ്വാധീനം ഇല്ലാത്തത് കൊണ്ടാണോ എന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഈയടുത്ത് നാദാപുരത്തു കൊലപാതകം നടന്നപ്പോഴും നഷ്ട പരിഹാരം നല്‍കിയിരുന്നു. ജീവന് വിലയുള്ളതും വിലയില്ലാത്തതും ഉണ്ടോ എന്ന് ജനങ്ങള്‍ സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നും യോഗം വിലയിരുത്തി.
കൊലപാതകത്തിന് പിന്നിലെ നിഗൂഢതയും പുറത്തു കൊണ്ട് വരേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നയിക്കുന്ന ജനപക്ഷ മുന്നേറ്റ യാത്ര വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് യഹ് യാ ആരിക്കാടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. കെ. അബ്ദുല്ല, ഇസ്മായീല്‍ മൂസ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ലത്വീഫ് കുമ്പള സ്വാഗതവും ടി. എന്‍. രാജപ്പന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ മകള്‍ക്ക് നടുറോഡില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനം
Keywords: Kasaragod, Kerala, Kumbala, died, Murder-case, Murder, Shakir, Welfare Party, Shakir murder: welfare party's statement.
Advertisement: