ഷാക്കിര്‍ വധക്കേസിലെ പ്രതികളെ സി.പി.എം. സംരക്ഷിക്കുന്നു: എ. അബ്ദുര്‍ റഹ് മാന്‍
Mar 8, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 08/03/2015) കുമ്പള സുനാമി കോളനിയിലെ മത്സ്യത്തൊഴിലാളിയായ അഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാക്കിറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സി.പി.എം. സംരക്ഷണം നല്‍കുകയാണെന്ന് എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു. കൊലക്കേസിലെ പ്രതികള്‍ക്ക് എല്ലാവിധ നിയമസഹായങ്ങള്‍ നല്‍കുന്നതും പോലീസിനെ സ്വാധീനിച്ച് സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതും പാര്‍ട്ടി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ്.
കൊലചെയ്യപ്പെട്ട ഷാക്കിറിന്റെ വസതി സന്ദര്‍ശിച്ച സി.പി.എം. ജില്ലാ നേതാക്കള്‍ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് സംസാരിക്കുന്നത്. അതേ അവസരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ഥിരം ക്രിമിനലുകളും ഒന്നിലധികം കൊലപാതക - വധശ്രമ കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി വക്കീലിനെയാണ് ഏര്‍പ്പെടുത്തി കൊടുത്തിട്ടുള്ളത്.
പാര്‍ട്ടി അനുഭാവിയായ മത്സ്യത്തൊഴിലാളിയുടെ മകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകവഴി തൊഴിലാളി വര്‍ഗത്തെയാണ് സി.പി.എം. ഒറ്റുകെടുക്കുന്നത്. ഇത്തരം ഇരട്ടത്താപ്പ് നയമാണ് സി.പി.എമ്മിനെ വര്‍ഗ ബഹുജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുന്നതെന്ന് അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

Keywords : Kasaragod, Kerala, Murder-case, Accuse, CPM, Police, Investigation, Kumbala, Youth, A Abdul Rahman.