അജാനൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് ഷാജഹാന്‍ തൃക്കരിപ്പൂര്‍ വിരമിച്ചു; സര്‍ക്കാര്‍ സേവകന്‍ വിരമിക്കുന്നത് സാഹിത്യ അവാര്‍ഡിന്റെ സന്തോഷത്തില്‍
May 31, 2017, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/05/2017) പതിറ്റാണ്ടുകള്‍ സര്‍ക്കാര്‍ സേവകനായി വിരമിക്കവെ കവിതാ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തില്‍ ഷാജഹാന്‍ തൃക്കരിപ്പൂര്‍ എന്ന കവി. തുളുനാട് മാസികയുടെ ഈ വര്‍ഷത്തെ കൂര്‍മിള്‍ എഴുത്തച്ഛന്‍ സ്മാരക കവിതാ അവാര്‍ഡ് ഷാജഹാനാണ്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് യു ഡി ക്ലര്‍ക്കായി സേവനമനുഷ്ടിച്ച ഷാജഹാന്‍ മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിച്ചു.
ഷാജഹാന്റെ നിരവധി കവിതകള്‍ ഉള്‍ക്കൊള്ളുന്ന 'കണ്ണീര്‍ പെരുമഴ' സമാഹാരം ഉള്‍പെടെ നിരവധി രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ നൂറില്‍പ്പരം സാഹിത്യ സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും കവിത അവതരിപ്പിച്ചു വരുന്നു. ഷാജഹാന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സാമൂഹ്യ പ്രതിബദ്ധയോടെ സംപ്രേഷണം ചെയ്ത ടെലിഫിലിമായ 'ഹിക്മത്ത്' ടെലിവിഷന്‍ ചാനലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കള്‍: ഷാബാഷി, ഷംഷീന, ഷാഹബീബ്. ജൂണ്‍ 11ന് കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
Keywords : Trikaripure, Kasaragod, Employ, Retired, Programme, Poet, Award, Shajahan, Ajanur, Clerk.