ശൈഖ് രിഫായി അനുസ്മരണം നടത്തി
Mar 4, 2016, 08:00 IST
കുംബഡാജ: (www.kasargodvartha.com 04/03/2016) ആത്മീയ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് അത്യപൂര്‍വമായ ജീവിതം കാഴ്ചവെച്ച ശൈഖ് അഹ് മദുല്‍ കബീര്‍ രിഫായിയുടെ ജീവിതം സാമൂഹ്യ പ്രവര്‍ത്തന ഗോധയിലെ മഹിത മാതൃകയാണെന്ന് എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ വാഹിദ് സഖാഫി പറഞ്ഞു. സഹജീവി സ്‌നേഹത്തിന്റെ നിരവധി അധ്യായങ്ങള്‍ ശൈഖ് രിഫായിയുടെ ചരിത്രത്തില്‍ കാണാനാവും. കുഷ്ഠ രോഗിയായ നായയെ ശുശ്രൂഷിച്ച് പുനര്‍ ജീവിതം നല്‍കിയതും വിറക് വെട്ടിക്കൊടുത്ത് നിര്‍ധനര്‍ക്ക് വിതരണം നടത്തിയതുമെല്ലാം സാമൂഹിക പരിണാമങ്ങള്‍ക്കിടയില്‍ വിസ്മരിക്കാന്‍ പറ്റാത്ത സംഭവങ്ങളാണെന്നും എസ് വൈ എസ് ബദിയഡുക്ക സോണ്‍ കമ്മിറ്റി നടത്തിവരുന്ന ഹഫ്‌ലത്തുരിഫായ്യിയയുടെ കുംബഡാജ സര്‍ക്കിള്‍ പാവൂറഡുക്ക സുന്നീ മദ്‌റസയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കിള്‍ പ്രസിഡണ്ട് അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക അധ്യക്ഷത വഹിച്ചു. ബഷീര്‍ സഖാഫി കൊല്ല്യം മുഖ്യപ്രഭാഷണം നടത്തി. സൈഫുദ്ദീന്‍ സഅദി നെക്രാജെ രിഫായി മാല ആലപിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അഷ്‌റഫ് മൗലവി തുപ്പക്കല്‍, എ.കെ സഖാഫി കന്യാന, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്ല മുസ്ലിയാര്‍ കുദിങ്കില, അസീസ് ഹിമമി ഗോസാഡ, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, എസ് മുഹമ്മദ് മുസ്ലിയാര്‍, മൊയ്തീന്‍ കുഞ്ഞി എപി സര്‍ക്കിള്‍, അഷ്‌റഫ് സഖാഫി, അബ്ദുല്ല സഅദി തുപ്പക്കല്‍, ഉമര്‍ അന്നടുക്ക, ഹാരിസ് മുനിയൂര്‍, ജാഫര്‍ മാര്‍പ്പിനടുക്ക, ബഷീര്‍ കുറൂഞ്ചി സംബന്ധിച്ചു.
Keywords : Kumbadaje, Remembrance, Kasaragod, SYS, Shaik Refahi.