ഷാഹുല്‍ വധം: രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന
May 16, 2015, 17:31 IST
ഉദുമ: (www.kasargodvartha.com 16/05/2015) ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന്് സൂചന ലഭിച്ചു. അതേസമയം പ്രാഥമിക മൊഴിയനുസരിച്ച് എഫ് ഐ ആറില്‍ ഒന്നാം പ്രതിയാക്കിയ യുവാവിനെ പോലീസ് കുറ്റ വിമുക്തനാക്കി.
സംഭവ സമയത്ത് ഷാഹുല്‍ ഹമീദിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ബാദുഷയുടെ മൊഴിയനുസരിച്ച് പാക്യാരയിലെ നബീലും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നബീലിന് കൊലയുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്. കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്യാര ബിലാല്‍ മന്‍സിലിലെ കാവു എന്ന് വിളിക്കുന്ന മുഹമ്മദ് ഇര്‍ഷാദിനോട് രൂപ സാദൃശ്യമുള്ള യുവാവാണ് നബീല്‍.
കാവു എന്ന് തെറ്റിദ്ധരിച്ചാണ് നബീലിന്റെ പേര് മൊഴിയില്‍ പറഞ്ഞതെന്ന് ബാദുഷ തന്നെ പിന്നീട് വെളിപ്പെടുത്തിയിതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. നബീലിനെ ചോദ്യം ചെയ്തപ്പോഴും യുവാവ് കുറ്റം നിഷേധിച്ചു. ഇതേ തുടര്‍ന്ന് നബീലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സി.ഐ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു്.
കേസില്‍ മൊത്തം എട്ട് പേരാണ് ഉള്ളത് മറ്റ് ആറ് പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ റഹീസിനെയും ഇര്‍ഷാദിനെയും ശനിയാഴ്ച്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) പി എം സുരേഷിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുഖംമൂടി ധരിച്ചാണ് ഇവരെ കോടതിയിലെത്തിച്ചത്. പ്രതികളെ പിന്നീട് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും.