ഷാഹുല്‍ ഹമീദ് വധം: രണ്ട് പ്രതികള്‍ വലയില്‍
May 14, 2015, 13:43 IST
ഉദുമ: (www.kasargodvartha.com 14/05/2015) ബൈക്കില്‍ മരണ വീട്ടിലേക്ക് പോകുന്നതിനിടെ പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ രണ്ടുപേര്‍ പോലീസ് വലയിലായി. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.
കൊലക്ക് പിന്നില്‍ എട്ടംഗ സംഘമാണെന്നാണ് വിവരം. റയീസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പോലീസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യാനായി ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ബാദുഷയെ കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ വിശദമായി ചോദ്യം ചെയ്തു. ബാദുഷയുടെ പരാതിയനുസരിച്ച് ഈ കൊലക്കേസില്‍ പാക്യാരയിലെ നബീല്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. എന്നാല്‍ നബീലിന് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
![]() |
ഷാഹുല്‍ |
Related News:
ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തലക്കടിയേറ്റ് മരിച്ചു
Keywords : Kasaragod, Palakunnu, Murder, Youth, Accuse, Arrest, Police, Investigation, Shahul Hameed.