city-gold-ad-for-blogger

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിന സലീമിന് തുരുത്തിയിൽ രാജകീയ വരവേൽപ്പ്

 Shahina Saleem reception at Thuruthi Kasaragod
Photo: Special Arrangement

● ബാൻഡ് മേളം, മുത്തുകുടകൾ, കരിമരുന്ന് പ്രയോഗം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര.
● വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനവലി ചെയർപേഴ്സണെ സ്വീകരിക്കാൻ എത്തി.
● സ്നേഹസൂചകമായി നാട്ടുകാർ പൂഷ്പവൃഷ്ടി നടത്തുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
● സന്തോഷം പങ്കുവെക്കാൻ വാർഡിലുടനീളം പായസ വിതരണവും സംഘടിപ്പിച്ചു.
● നാട്ടുകാരുടെ സ്നേഹത്തിന് ഷാഹിന സലീം നന്ദി അറിയിച്ചു.

തുരുത്തി: (KasargodVartha) മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കാസർകോട് നഗരസഭ ചെയർപേഴ്സൺ സ്ഥാനം തുരുത്തി വാർഡിന് ലഭിച്ചതിന്റെ ആവേശം ആഘോഷമാക്കി നാട്. അഡ്വ ഹമീദലി ഷംനാടിന് ശേഷം തുരുത്തിക്ക് ലഭിച്ച ഈ അംഗീകാരത്തിന്റെ പശ്ചാത്തലത്തിൽ, ചെയർപേഴ്സണായി ചുമതലയേറ്റ ശേഷം ആദ്യമായി വാർഡിലെത്തിയ കൗൺസിലർ ഷാഹിന സലീമിന് തുരുത്തിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.

മുസ്ലിം ലീഗ് തുരുത്തി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാൻഡ് മേളം, മുത്തുകുടകൾ, പാട്ട് വണ്ടി, കരിമരുന്ന് എന്നിവയുടെ അകമ്പടിയോടെയാണ് ചെയർപേഴ്സണെ വരവേറ്റത്. തുരുത്തി കെ കെ പുറത്ത് നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയെ വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനവലി കാത്തുനിന്നു സ്വീകരിച്ചു.

Shahina Saleem reception at Thuruthi Kasaragod

നാട്ടുകാർ ചെയർപേഴ്സണ് അനുമോദന സമ്മാനങ്ങൾ കൈമാറുകയും സ്നേഹാശംസകൾ നേർന്ന് പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ചെയർപേഴ്സൺ സ്ഥാനം തുരുത്തിക്ക് ലഭിച്ചതിലെ ആഹ്ലാദം പങ്കുവെച്ച് വാർഡിൽ പായസ വിതരണവും നടന്നു. തനിക്ക് നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ഷാഹിന സലീം എല്ലാവരോടും നന്ദി പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Kasaragod Municipal Chairperson Shahina Saleem receives a grand welcome in Thuruthi.

#Kasaragod #Thuruthi #ShahinaSaleem #MunicipalChairperson #IUML #KasaragodVartha

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia