ഷാഫി ബാഖവി ചാലിയത്തിന് ബേക്കല്‍ ജമാഅത്ത് ഖാസിയുടെ ചുമതല നീട്ടി നല്‍കി
Aug 5, 2014, 17:59 IST
ബേക്കല്‍: (www.kasargodvartha.com 5.08.2014) ഷാഫി ബാഖവി ചാലിയത്തിന് ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത് ഖാസിയുടെ ചുമതല നീട്ടി നല്‍കി. കഴിഞ്ഞ ദിവസം നടന്ന ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത് ജനറല്‍ ബോഡി യോഗത്തിലാണ് നിലവിലെ ജമാഅത്ത് ഖത്തീബും ജമാഅത്തിന് കീഴിലുള്ള അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഷാഫി ബാഖവിയോട് ഖാസിയുടെ ചുമതലയില്‍ തുടരാന്‍ ആവശ്യപ്പെട്ടത്.
പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സി.എച്ച് അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പകരം ആളെതിരഞ്ഞെടുക്കുന്നത് വരെയാണ് ഷാഫി ബാഖവിക്ക് ബേക്കല്‍ ജമാഅത്തിന്റെ ഖാസിയുടെ ചുമതല നല്‍കിയിരുന്നത്. ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദ് മഹല്ല് പരിധിയിലെ മതവിഷയങ്ങളിലും മറ്റും തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് ഷാഫി ബാഖവി ചാലിയത്തിന് പള്ളിക്കര ഖാസി അന്തരിച്ച ഉടനെ ബേക്കല്‍ ജമാഅത്ത് യോഗം ചേര്‍ന്ന് ഖാസിയുടെ ചുമതല നല്‍കിയത്.
മൂന്നുമാസം മുമ്പാണ് പള്ളിക്കര സംയുക്ത ഖാസിയായിരുന്ന സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചത്. ഇതിന് ശേഷം 20 മഹല്ല് ജമാഅത്തുകള്‍ പലതവണ യോഗം ചേര്‍ന്ന് പുതിയ ഖാസിയെ തിരഞ്ഞെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ പുതിയ ഖാസിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ഒരു വിഭാഗം പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെ ഖാസിയായി പ്രഖ്യാപിച്ചെങ്കിലും മറു വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ബേക്കല്‍ ജമാഅത്ത് യോഗത്തിലും ഖാസി സംബന്ധമായ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ തീരുമാനമാകാതെ ഖാസിയുടെ നിലവിലുള്ള ചുമതല തുടരാന്‍ ഷാഫി ബാഖവിയോട് ഐക്യണ്‌ഠേന ആവശ്യപ്പെടുകയായിരുന്നു.
പള്ളിക്കര സംയുക്ത ജമാഅത്ത് നിലനിര്‍ത്തുന്നതിനും പൊതുസമ്മതനായ പണ്ഡിതനെ ഖാസിയാക്കുന്നതിനുമാണ് എല്ലാവരും അനുകൂലിക്കുന്നത്. ഇതിന് ചില രാഷട്രീയക്കാരുടെ ഇടപെടലാണ് തടസമാവുന്നതെന്നാണ് ആക്ഷേപം. ചെറിയ ചെറിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴും തമ്മിലടിക്കുന്നതില്‍ വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം 40 വര്‍ഷമായി ബേക്കലില്‍ സേവനം ചെയ്യുന്ന ജമാഅത്ത് അറബിക് കോളജിന്റെ പ്രിന്‍സിപ്പലും ഉഡുപ്പി ഉള്‍പ്പെടെയുള്ള സൗത്ത് കാനറയിലെ 130 ജമാഅത്തുകളുടെ സംയുക്ത ഖാസിയുമായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയാക്കണമെന്ന് ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സമവായത്തിലൂടെ പുതിയ ഖാസിയെ കണ്ടെത്താനായില്ലെങ്കില്‍ ഓരോ മഹല്ലിലും വെവ്വേറെ ഖാസിമാരെ പ്രഖ്യാപിക്കുന്ന സാഹചര്യവും നിലനില്‍ക്കും. 14 വര്‍ഷത്തിന് ശേഷം ഒരു വര്‍ഷം മുമ്പാണ് അന്തരിച്ച സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ മുന്‍കൈയ്യെടുത്ത് 20 മഹല്ല് ജമാഅത്തുകളേയും സഹകരിപ്പിച്ച് സംയുക്ത ജമാഅത്ത് പുനസ്ഥാപിച്ചത്.
Also Read:
എന്തുകൊണ്ടാണ് ഷീല ദീക്ഷിതിന്റെ ഗവര്‍ണര്‍ പദവി തെറിക്കാത്തത്: ആം ആദ്മി പാര്‍ട്ടി
Keywords: Kasaragod, Bekal, Qasi, Hydrose Jamaath, Shafi Baqavi Chaliyam, General Body, Pallikkara,
Advertisement:
പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സി.എച്ച് അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പകരം ആളെതിരഞ്ഞെടുക്കുന്നത് വരെയാണ് ഷാഫി ബാഖവിക്ക് ബേക്കല്‍ ജമാഅത്തിന്റെ ഖാസിയുടെ ചുമതല നല്‍കിയിരുന്നത്. ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദ് മഹല്ല് പരിധിയിലെ മതവിഷയങ്ങളിലും മറ്റും തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് ഷാഫി ബാഖവി ചാലിയത്തിന് പള്ളിക്കര ഖാസി അന്തരിച്ച ഉടനെ ബേക്കല്‍ ജമാഅത്ത് യോഗം ചേര്‍ന്ന് ഖാസിയുടെ ചുമതല നല്‍കിയത്.
മൂന്നുമാസം മുമ്പാണ് പള്ളിക്കര സംയുക്ത ഖാസിയായിരുന്ന സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചത്. ഇതിന് ശേഷം 20 മഹല്ല് ജമാഅത്തുകള്‍ പലതവണ യോഗം ചേര്‍ന്ന് പുതിയ ഖാസിയെ തിരഞ്ഞെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ പുതിയ ഖാസിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ഒരു വിഭാഗം പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെ ഖാസിയായി പ്രഖ്യാപിച്ചെങ്കിലും മറു വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ബേക്കല്‍ ജമാഅത്ത് യോഗത്തിലും ഖാസി സംബന്ധമായ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ തീരുമാനമാകാതെ ഖാസിയുടെ നിലവിലുള്ള ചുമതല തുടരാന്‍ ഷാഫി ബാഖവിയോട് ഐക്യണ്‌ഠേന ആവശ്യപ്പെടുകയായിരുന്നു.
![]() |
Shafi Baqavi Chaliyam |