city-gold-ad-for-blogger

ഷഫീദയുടെ മരണം: ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2016) നവവധു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അമ്പലത്തറ സ്വദേശിയായ ഭര്‍ത്താവ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അമ്പലത്തറ പാറപ്പള്ളി തലയില്ലത്ത് വീട്ടില്‍ ജാസിറി(27)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പി കെ സുബ്രഹ്മണ്യന്‍ അറസ്റ്റ് ചെയ്തത്.

ജാസിറിന്റെ ഭാര്യയും ആദൂര്‍ മുഗഌയിലെ എ എം ഹമീദിന്റെ മകളുമായ ഷഫീദ(19) മരണപ്പെട്ട സംഭവത്തിലാണ് ജാസിറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തത്. 2014 സെപ്തംബര്‍ മൂന്നിനാണ് ഷഫീദയെ ഭര്‍തൃ വീടിന് സമീപത്ത് അയല്‍വാസിയുടെ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഫീദയുടെ മരണത്തില്‍ വീട്ടുകാര്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഷഫീദയുടെ മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്ത് ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയതും കിണറിന് മുകളില്‍ വിരിച്ച വല കീറിയ നിലയില്‍ കണ്ടെത്തിയതും മരണത്തില്‍ ബന്ധുക്കള്‍ക്കുള്ള സംശയം വര്‍ദ്ധിപ്പിച്ചിരുന്നു.

കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഈ കേസില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. ഇതിനിടെ മരണം കൊലപാതകമാണെന്നാരോപിച്ച് ഷഫീദയുടെ ബന്ധുക്കള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഈ കേസില്‍ അന്വേഷണം നടത്തുകയും ഭര്‍ത്താവ് ജാസിറിന്റെ പീഡനം സഹിക്കാനാവാതെ ഷഫീദ കിണറില്‍ ചാടി ആത്മത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു.
ഷഫീദയുടെ മരണം: ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍




Keywords: Suicide, Case, Husband, Adhur, Kasaragod, Kanhangad, Ambalathara, Death, Shafeeda, Jasir.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia