ബറാഅത്ത് രാവിനായി വിശ്വാസികള്‍ പള്ളികളിലേക്ക്
Jun 13, 2014, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2014) പ്രപഞ്ച പരിപാലകനായ അല്ലാഹുവിന്റെ മഹത്തരമായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും വര്‍ഷിക്കപ്പെടുന്ന ബറാഅത്ത് ദിനത്തില്‍ തളങ്കര മാലിക്ദീനാറടക്കം വിവിധ പള്ളികളിലേക്ക് വിശ്വാസികള്‍ ഒഴുകുന്നു.
ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ത്ഥന നടത്തിയുമാണ് വിശ്വാസികള്‍ ബറാഅത്ത് രാവിനെ വരവേല്‍കുന്നത്. മാതാപിതാക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥന നടത്താനും വൈകിട്ട് മുതല്‍ തന്നെ ആളുകള്‍ എത്തി.
ഖുര്‍ആനിലെ യാസീന്‍ അധ്യായം മൂന്ന് പ്രാവശ്യം പാരായണം ചെയ്താണ് ബറാഅത്ത് രാവിനെ വിശ്വാസികള്‍ ധന്യമാക്കുന്നത്. വൈകീട്ട് തളങ്കര മാലിക് ദീനാറില്‍ നടന്ന മഖാം സിയാറത്തിന് ഖത്തീബ് മജീദ് ബാഖവി നേതൃത്വം നല്‍കി. പ്രവാചകന്‍ ഏറെ സ്‌നേഹിക്കുകയും മഹത്വവല്‍ക്കരിക്കുകയും സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കുകയും ചെയ്ത മാസമായ ശഅ്ബാനിലെ ബറാഅത്ത് രാവില്‍ പുണ്യം നേടാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന നിരതരായി കഴിയുകയാണ്.
പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന മാസംകൂടിയാണ് ശഅ്ബാന്‍ എന്നാണ് വിശ്വാസം. വിവിധ പള്ളികളിലും വീടുകളിലും ശര്‍ക്കരക്കഞ്ഞിയും ഉണ്ടലിക്കയും മറ്റു വിഭവങ്ങളും ബറാഅത്ത് രാവിനോടനുബന്ധിച്ച് വിതരണം ചെയ്തു.
Keywords: Kasaragod, Masjid, Malik deenar, Prayer meet, Shab e Barat celebrations.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067