വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അക്രമം: വനിതാ കമ്മീഷനെ സമീപിക്കുമെന്ന് എസ്.എഫ്.ഐ
Jul 5, 2012, 16:50 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് ക്രിമിനല്‍ സംഘങ്ങളായ എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചത് പെട്ടെന്നുണ്ടായ അക്രമമായി കാണാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. തലേദിവസം കോളേജിലെത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായ ചിലര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്നറിയിപ്പ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമാക്കുകയായിരുന്നു.
കോളേജ് യൂണിയന്‍ എഡിറ്ററും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഖദീജത്ത് സുഹൈലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി സംബന്ധിച്ച് സുഹൈല ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറായിട്ടില്ല. സുഹൈലയെ അക്രമിക്കുമ്പോള്‍ തടയാനെത്തിയ പെണ്‍കുട്ടികളോടും എസ്.എഫ്.ഐ നേതാക്കളോടും ക്രൂരവും നിന്ദ്യവുമായ നിലയ്ക്കാണ് അക്രമികള്‍ പെരുമാറിയത്. വര്‍ഗീയ ചുവയോടെയാണ് അവര്‍ സംസാരിച്ചതെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു.
സുഹൈലയുടെ വീട്ടിലേക്ക് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സംഘടനാ പ്രവര്‍ത്തനം നിര്‍ത്താന്‍ മകളോട് ആവശ്യപ്പെടണമെന്നും ഭീഷണി നിര്‍ദ്ദേശിച്ചിരുന്നു. ഒരു എന്‍.ഡി.എഫ് നേതാവാണ് ഭീഷണിക്ക് പിന്നിലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നൂര്‍ജഹാനോടും സംഘടനയില്‍ പ്രവര്‍ത്തിക്കരുതെന്ന് ചിലര്‍ ഫത്വ ഇറക്കിയിരുന്നു. മുസ്ലിം കുട്ടികള്‍ എസ്.എഫ്.ഐയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തരുതെന്ന് ഭീഷണി മുഴക്കുന്നത് കാസര്‍കോട് ഗവ. കോളേജില്‍ പതിവാണ്. പോലീസ് സ്വീകരിക്കുന്ന നിഷ്‌ക്രിയത്വമാണ് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നത്.
രണ്ട് കേസുകളിലേയും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ എസ്.എഫ്.ഐ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടാന്‍ തയ്യാറാകണമെന്നും എസ്.എഫ്.ഐ അഭ്യര്‍ത്ഥിച്ചു. കോളേജില്‍ നിന്നും നേരത്തേ പഠിച്ചിറങ്ങിയ നാലുപേര്‍ വിളക്കുകാലിന്റെ ചുവട്ടില്‍ തമ്പടിച്ച് കോളേജിലെ അക്രമസംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നു. കോളേജിനകത്ത് സദാചാര പോലീസ് പ്രവര്‍ത്തിക്കുന്നതായും എസ്.എഫ്.ഐ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.എഫ്.ഐ നേതാക്കളായ കെ. സബീഷ്, ഷാലു മാത്യു, ഖദീജത്ത് സുഹൈല, സുഭാഷ് പാടി, എം. ശ്രീജിത്ത്, കെ. വി സ്‌നേഹ, പി.വി രതീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: SFI, Students, Press meet, Kasaragod, Assault