ഉച്ചക്കഞ്ഞി അട്ടിമറി: എസ്.എഫ്.ഐ ഡി.ഡി.ഇയെ ഉപരോധിച്ചു
Dec 5, 2012, 17:24 IST
കാസര്‍കോട്: ഉച്ചക്കഞ്ഞി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ ഡി.ഡി.ഇയെ ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് ബുധനാഴ്ച മുഴുവന്‍ സ്കൂളുകളിലും അരിയെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ഡി.ഇ ഉറപ്പുനല്‍കി.
ജില്ലയിലെ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം താറുമാറായതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച പകല്‍ 11.30ന് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള സമരത്തില്‍ അണിനിരന്നു. സമരത്തെ നേരിടാന്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു.
സമാധാനപരമായി സമരം നടത്തുകയാണ് തങ്ങളുടെ ഉദ്ദേശമെന്നറിയിച്ച് വിദ്യാര്‍ഥികള്‍ ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ഷാലു മാത്യു, ബാലസംഘം ജില്ലാപ്രസിഡന്റ് ബി വൈശാഖ് എന്നിവര്‍ ഡി.ഡി.ഇയുടെ ചേമ്പറില്‍ പ്രവേശിച്ച് ചര്‍ച്ച നടത്തി. ഉടന്‍തന്നെ എ.ഇ.ഒമാര്‍ക്ക് ബുധനാഴ്ചക്കകം സ്കൂളുകളില്‍ അരിയെത്തിക്കാനും ഭക്ഷണ വിതരണം നടത്താനും നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഡി.ഡി.ഇ ഇ-മെയില്‍ അയച്ചു.
ബുധനാഴ്ച മുഴുവന്‍ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം നടന്നില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്കി. ഡി.ഡി.ഇയുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ജില്ലാസെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ. മഹേഷ് അധ്യക്ഷനായി. ബി. വൈശാഖ്, സുഭാഷ് പാടി, ഖദീജത്ത് സുഹൈല, സ്നേഹ എന്നിവര്‍ സംസാരിച്ചു.

Keywords: DDE, SFI, Protest, School, Rice, Kasaragod, Kerala, Malayalam news