city-gold-ad-for-blogger

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം എസ്എഫ്‌ഐയുടെ അറിവോടെയെന്ന് എബിവിപി; അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് സംഘടനയുമായി ബന്ധമില്ലെന്നും എസ്എഫ്‌ഐ

കാസര്‍കോട്: (www.kasargodvartha.com 19.01.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ട് നടത്തുന്ന കഞ്ചാവ്, മയക്ക് മരുന്ന് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അറിവോടെ തന്നെയാണെന്ന് എബിവിപി ആരോപിച്ചു. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് സംഘടനയുമായി ബന്ധമില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.

രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ട കാസര്‍കോട് ഗവ. കോളജ് എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി ഷാന്‍ സെബാസ്റ്റിയന്‍ ജില്ലയിലെ വിപുലമായ മയക്ക് മരുന്ന് മാഫിയയിലെ ഒരംഗം മാത്രമാണ്. പ്രാദേശിക സി പി എം നേതാക്കന്മാരുടെ അറിവോടെയും പിന്തുണയോടുംകൂടിയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നതെന്നും എബിവിപി ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ട് നടക്കുന്ന മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനം എസ്എഫ്‌ഐയുടെ അറിവോടെയെന്ന് എബിവിപി; അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥിക്ക് സംഘടനയുമായി ബന്ധമില്ലെന്നും എസ്എഫ്‌ഐ

ലഹരിക്ക് അടിമകളാക്കുന്ന വിദ്യാര്‍ത്ഥികളെ ജില്ലയില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ മലീമസമാക്കുന്ന എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണമെന്നും അറസ്റ്റിലായ എസ്.എഫ്.ഐ നേതാവടക്കം ജില്ലയിലെ മുഴുവന്‍ ലഹരി മരുന്ന് മാഫിയകള്‍ക്കെതിരെയും നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റകാരായ മുഴുവന്‍ സാമൂഹ്യ വിരുദ്ധരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം ആവശ്യപ്പെട്ടു.

അതേസമയം കഞ്ചാവുമായി കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലായ ഗവ. കോളേജ് വിദ്യാര്‍ത്ഥി ഷാന്‍ സെബാസ്റ്റ്യനുമായി എസ്എഫ്‌ഐക്ക് ബന്ധമില്ലെന്ന് കാസര്‍കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി ശിബു അറിയിച്ചു.അറിയിച്ചു. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ സംഘടന കമ്മിറ്റിയില്‍ നിന്ന് നീക്കിയിരുന്നു. ഇയാള്‍ക്ക് ഇപ്പോള്‍ എസ്എഫ്‌ഐയുമായി യാതൊരു ബന്ധവുമില്ല. എസ്എഫ്‌ഐ നേതാവാണെന്നത് കള്ള പ്രചാരണമാണ്. സംഭവത്തില്‍ എസ്എഫ്‌ഐയെ ആക്ഷേപിക്കാനുള്ള ഗൂഢശ്രമം അവസാനിപ്പിക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Related News:
22,000 രൂപയ്ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍; കഞ്ചാവ് വില്‍പനയുടെ തലവനും കൂട്ടാളികളും രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, SFI, ABVP, SFI on Ganja arrest, ABVP against SFI.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia