city-gold-ad-for-blogger

ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എസ് എഫ് ഐ-എം എസ് എഫ് സംഘട്ടനം; 17 പേര്‍ക്കെതിരെ കേസ്

പെരിയ: (www.kasargodvartha.com 07/10/2016) കുണിയയിലെ ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകിട്ടാണ് കോളജില്‍ സംഘട്ടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴോളം പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

എസ് എഫ് ഐ ജില്ലാകമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നിട്ടടുക്കത്തെ ബാലകൃഷ്ണന്റെ മകനുമായ കെ വി നിധിനിന്റെ (21) പരാതിയില്‍ ജംഷാദ്, മന്‍സൂര്‍, ഇര്‍ഫാന്‍ തുടങ്ങി 12 എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും എം എസ് എഫ് പ്രവര്‍ത്തകനും കുണിയയിലെ അബ്ദുല്ലയുടെ മകനുമായ മുഹമ്മദ് അനസിന്റെ (18) പരാതിയില്‍ നിധിന്‍, രാഗേഷ്, വിഷ്ണുഭഗത്, വിഷ്ണുനായര്‍, മുസമ്മില്‍ എന്നീ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്  കേസ്.

ഉദുമ കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് എസ് എഫ് ഐ - എം എസ് എഫ് സംഘര്‍ഷത്തിന് കാരണമായത്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ അടക്കമുള്ളവരെ യാതൊരു പ്രകോപനവുമില്ലാതെയാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എസ് എഫ് ഐ ജില്ലാസെക്രട്ടറിയേറ്റ് ആരോപിച്ചു.

എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണ് കോളജില്‍ അക്രമം അഴിച്ചുവിട്ടതെന്ന് എം എസ് എഫും കുറ്റപ്പെടുത്തി. കോളജിലെ സംഘര്‍ഷവിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എസ് എഫ് ഐ-എം എസ് എഫ് സംഘട്ടനം; 17 പേര്‍ക്കെതിരെ കേസ്

Keywords:  Periya, Kasaragod, Kerala, College, Case, Clash, MSF, SFI, SFI-MSF clash in Udma Govt. Arts and Science college

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia