എസ്.എഫ്.ഐ പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തി അക്രമം നടത്തുന്നു: എം.എസ്.എഫ്
Jul 5, 2012, 18:32 IST
കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ആറ് മാസമായി പൂട്ടിക്കിടക്കുന്ന കോ- ഓപ്പറേറ്റീവ് സ്റ്റോര്‍ തുറക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തി അക്രമം അഴിച്ചു വിട്ടത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കളങ്കമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീന്‍ കിന്നിംഗാറും ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയും പ്രസ്താവിച്ചു.
യൂണിയന്‍ ഭരണ പരാജയം മറച്ചു വെക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമം.
നേതാക്കന്മാരുടെ താല്‍പര്യ പ്രകാരം വര്‍ഗീയത പ്രചരിപ്പിച്ച കോളേജിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് എസ്.എഫ്.ഐ തയ്യാറായിരിക്കുന്നത്. എം.എസ്.എഫിന്റെ സംഘടനാ പ്രവര്‍ത്തനം കോളേജില്‍ ഇല്ലാതാക്കാന്‍ വൈസ് പ്രിന്‍സിപ്പാളിന്റേയും എ.കെ.ജി.സി.ടി.യിലെ അദ്ധ്യാപകരുടേയും ഒത്താശയോടെ എസ്.എഫ്.ഐ ബോധപൂര്‍വ്വം നടത്തുന്ന ഈ അക്രമം വില പോവില്ലെന്നും സംഭവങ്ങളുടെ സത്യാവസ്ഥ നിയമപാലകന്മാര്‍ മനസ്സിലാക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Keywords: SFI, MSF, Kasaragod, Govt.college