SFI സമരം വിജയിച്ചു; എന്‍ജി. കോളേജ് മാനേജ്മെന്റ് പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍
Jul 17, 2012, 18:28 IST
ചീമേനി: ചീമേനി എന്‍ജിനിയറിങ് കോളേജ് പ്രവേശനത്തിലെ തിരിമറിക്കെതിരെ എസ്എഫ്ഐ ആരംഭിച്ച സമരം അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശന നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മാനേജ്മെന്റ് ക്വാട്ടയിലേക്ക് അര്‍ഹതപ്പെട്ട രണ്ടുപേരെ വിവരം അറിയിക്കാതെ അവരേക്കാള്‍ താഴ്ന്ന റാങ്കുകാര്‍ക്ക് പ്രവേശനം നല്‍കിയതാണ് വിദ്യാര്‍ഥി സമരത്തിനു കാരണം.
ഈ പ്രശ്നത്തില്‍ കേപ് ഡയറക്ടറുടെ നിര്‍ദേശത്തിന് അനുസരിച്ച്മാത്രമെ പ്രവേശനം നല്‍കുവെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ ഉറപ്പ് നല്കി. അതുവരെ ഇപ്പോഴത്തെ പ്രവേശന നടപടികള്‍ക്ക് അംഗീകാരം നല്‍കില്ല. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടുന്നതുവരെ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ അവധിയില്‍പോകാനും നിര്‍ദേശിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളുടെ താല്പര്യ പ്രകാരമാണ് പ്രവേശനത്തില്‍ തിരിമറി നടത്തിയത്. അര്‍ഹരായ കുട്ടികളെ വിവരം അറിയിച്ചുവെന്ന് ഡെസ്പാച്ച് രജിസ്റ്ററില്‍ എഴുതിവെച്ച് വിവരം അറിയിക്കാതെയാണ് വേണ്ടപ്പെട്ടവര്‍ക്ക് പ്രവേശനം നല്കാന് നടപടി സ്വീകരിച്ചത്. ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ കെ നവീന, പിടിഎ പ്രസിഡന്റ് കെ രാഘവന്, എസ്എഫ്ഐ ജില്ലാസെക്രട്ടറി ഷാലുമാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Cheemeni, SFI, Strike, Engineering College.