city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ കോളേജില്‍ എം.എസ്.എഫ് ഭീകരതയെന്ന് എസ്.എഫ്.ഐ

കാസര്‍കോട് ഗവ കോളേജില്‍ എം.എസ്.എഫ് ഭീകരതയെന്ന് എസ്.എഫ്.ഐ
കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജില്‍ കോളേജ് ഡേ നടത്താന്‍പോലും കഴിയാത്തവിധം എം.എസ്.എഫ് ഭീകരത നിലനില്‍ക്കുകയാണെന്ന് എസ്.എഫ്.ഐ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എം.എസ്.എഫിന്റെയും മുസ്ലിംലീഗ് നേതാക്കളുടെയും ഭീഷണിക്ക് വഴങ്ങി കോളേജ് യൂണിയന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സമീപനമാണ് കോളേജ് അധികൃതരും ജില്ലാകലക്ടറും സ്വീകരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന സംഭവങ്ങളാണ് കോളേജില്‍ അരങ്ങേറുന്നത്. കോളേജ് യൂണിയന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അലങ്കോലപ്പെടുത്തുകയാണ് ചെയ്യുന്നത്.
സര്‍വ്വകലാശാലാകലോത്സവത്തിന്റെ പ്രചരണ ബോര്‍ഡുകളും, പൊതുപരിപാടികളുടെയും, സെമിനാറുകളുടെയും പോസ്റ്റുകളും നിരന്തരം നശിപ്പിച്ചും അക്രമം നടത്തിയും കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി എസ്.എഫ്.ഐ തുടര്‍ച്ചയായി യൂണിയന്‍ ഭരിക്കുന്നത് എം.എസ്.എഫിന്റെ അക്രമം സഹിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ പിന്തുണ കൊണ്ടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

എസ്.എഫ്.ഐക്ക് ശക്തിയില്ലാതിരിന്നിട്ടും കോളേജില്‍ ജയിക്കുന്നത് അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതു കൊണ്ടാണ്. 2011ല്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ സൂരജ് കുമാറിന്റെ കാല്‍ തല്ലിയൊടിച്ചിരുന്നു. സൂരജിനെ ആശുപത്രിയിലെത്തിച്ച മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ത്ഥി ഋഷിദേവിനെ മുളകുപൊട്ി വിതറി ക്രൂരമായി അക്രമിച്ചു. കാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേര്് പറഞ്ഞ് വര്‍ഗീയത ഇളക്കിവിടാനാണ് എം.എസ്.എഫ് ശ്രമിക്കുന്നത്. കോളേജ് യൂണിയന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ സിനിമാ നടന്‍ കലാഭവന്‍ മണി തയ്യാറയപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും, കാസര്‍കോട്ട് വന്നാല്‍ കാല്‍ തല്ലിയൊടിക്കുമെന്ന് അറിയിക്കുകയൂം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു.

ക്ലാസില്‍ കയറാത്ത 15ഓളം വരുന്ന എം.എസ്.എഫ് പ്രവര്‍ത്തകരാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നത്. അധ്യാപകര്‍ പോലും ഇവരുടെ ഭീഷണിക്കു മുന്നില്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ്. ഇവരില്‍ പലരും നിരവധി കേസുകളില്‍ പ്രതിയാണ്. തിരുവാതിരകളി അരങ്ങേറിയപ്പോള്‍ ചീമുട്ടയെറിഞ്ഞ് പരിപാടി അലങ്കോലമാക്കി. ക്ലാസില്‍ കയറാത്ത എം.എസ്.എഫ് പ്രവര്‍ത്തകന് ഹാജര്‍ നല്‍കാത്തതിന് അധ്യാപികയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ തലകറങ്ങി വീണ സംഭവവും ഉണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ഋഷിദേവിനെ മര്‍ദ്ദിക്കുമ്പോള്‍ ഓടിയെത്തിയ അധ്യാപകനെയും കയ്യേറ്റം ചെയ്തിരുന്നു.

ഉപയോഗിക്കാത്ത കോളേജിലെ ഒരു ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നതായും ഇക്കാര്യം പലതവണ പ്രിന്‍സിപ്പാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഫൈന്‍ ആര്‍ട്‌സ് ഡേയ്ക്കിടയില്‍ മത്സര ഇനമല്ലാത്ത ഖവാലി നൃത്തം ചെയ്ത എം.എസ്.എഫ് പ്രവര്‍ത്തകരെ തടയാന്‍ ചെന്നതിന് യൂണിയന്‍ ചെയര്‍മാനെയടക്കം അക്രമിച്ചിരുന്നു. പുറത്തുനിന്നുള്ള ചിലരുടെ സഹായത്തോടെയാണ് കാമ്പസില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. ഒരുകൊലക്കേസ് പ്രതിയടക്കമുള്ളവര്‍ ഹോസ്റ്റലില്‍ തമ്പടിക്കുന്നതായും എസ്.എഫ്.ഐ ആരോപിച്ചു. കോളേജ് ഡേ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം അറിയിച്ചപ്പോള്‍ രണ്ട് എം.എല്‍.എമാരും കൈമലര്‍ത്തുകയായിരുന്നു. കോളേജ് ഡേ നടത്തുന്നത് തടയാന്‍ ജില്ലാകലക്ടറെകൊണ്ട് കോളേജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ കെ. രാജേഷ്, കെ. സുഹൈല, എം. ശ്രീജിത്ത്, ജിന്‍സണ്‍ ജോസ്, ക്രിപേഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, SFI, MSF, Press meet, Govt.college




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia