പ്ലസ് വണ്‍ പ്രവേശന പണപ്പിരിവ് അവസാനിപ്പിക്കണം: എസ്.എഫ്.ഐ
Jul 9, 2013, 19:29 IST
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ സി.ടി.അഹ്മദലി മാനേജരായ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ 3,000 രൂപ വരെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നു. തികച്ചും സൗജന്യമായി നല്‍കേണ്ട സീറ്റിലാണ് മാനേജ്‌മെന്റ്
കൊള്ളലാഭം കൊയ്യുന്നത്. ജനറല്‍ മെറിറ്റില്‍ 1,500 രൂപയും ഈടാക്കുന്നു. മറ്റു വിദ്യാലയങ്ങളില്‍ പി.ടി.എ ഫണ്ടായി 500 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ചെമ്മനാട് ജമാ അത്തില്‍ ഈയിനത്തില്‍ 900 രൂപ പിരിക്കുന്നു. കേന്ദ്ര ന്യൂനപക്ഷ ബോര്‍ഡില്‍ നിന്നും 65 ലക്ഷം രൂപ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാലയമെന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
എന്നിട്ടും അമിത സാമ്പത്തിക നേട്ടം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ പിഴിയുകയാണ്. വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ നേതാവ് ഇതിന് നേതൃത്വം നല്‍കുന്നു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ് ഉള്‍പെടെയുള്ള പല വിദ്യാലയങ്ങളിലും ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നുണ്ട്. തികച്ചും നിയമവിരുദ്ധവും അനധികൃതവുമായ പണപ്പിരിവ് വിദ്യാലയ അധികൃതര്‍ അവസാനിപ്പിക്കണം. ഇതിനെതിരെ എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കും.
പണപ്പിരിവ് അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷാലു മാത്യു, പ്രസിഡന്റ് പി.പി. സിദിന്‍, സുഭാഷ് പാടി, ബി.വൈശാഖ് എന്നിവര്‍ പങ്കെടുത്തു.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ 3,000 രൂപ വരെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നു. തികച്ചും സൗജന്യമായി നല്‍കേണ്ട സീറ്റിലാണ് മാനേജ്‌മെന്റ്
![]() |
Press meet |
എന്നിട്ടും അമിത സാമ്പത്തിക നേട്ടം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ പിഴിയുകയാണ്. വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ നേതാവ് ഇതിന് നേതൃത്വം നല്‍കുന്നു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ് ഉള്‍പെടെയുള്ള പല വിദ്യാലയങ്ങളിലും ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നുണ്ട്. തികച്ചും നിയമവിരുദ്ധവും അനധികൃതവുമായ പണപ്പിരിവ് വിദ്യാലയ അധികൃതര്‍ അവസാനിപ്പിക്കണം. ഇതിനെതിരെ എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കും.
പണപ്പിരിവ് അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഷാലു മാത്യു, പ്രസിഡന്റ് പി.പി. സിദിന്‍, സുഭാഷ് പാടി, ബി.വൈശാഖ് എന്നിവര്‍ പങ്കെടുത്തു.
Keywords: S.F.I,Muslim-league, C.T Ahmmed Ali, Minister, Kasaragod, Chemnad, Student, Complaint, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.