city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജില്‍ എസ് എഫ് ഐ - എ ബി വി പി സംഘര്‍ഷം; 2 പേര്‍ക്ക് പരിക്ക്, 6 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2019) കോളജില്‍ എസ് എഫ് ഐ - എ ബി വി പി സംഘര്‍ഷം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്കില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ് എഫ് ഐയുടെ കൊടിമരം കാണാതായ സംഭവമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പരിക്കേറ്റ എ ബി വി പി പ്രവര്‍ത്തകന്‍ ഇരിട്ടി സ്വദേശി അമര്‍നാഥിന്റെ (22) പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ അക്ഷയ് മാണിക്കോത്ത്, ആദിത്യന്‍ ആവിക്കര, ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകന്‍ മുറിയനാവിയിലെ ആനന്ദിന്റെ (20) പരാതിയില്‍ എ ബി വി പി പ്രവര്‍ത്തകരായ അഭിലാഷ്, പ്രീതേഷ്, അമര്‍നാഥ് എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

കോളജില്‍ എസ് എഫ് ഐ - എ ബി വി പി സംഘര്‍ഷം; 2 പേര്‍ക്ക് പരിക്ക്, 6 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, case, Injured, SFI, ABVP, College, SFI- ABVP conflict in College
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia