city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 11 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19/08/2016) കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. അക്രമത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ പോളിടെക്‌നിക് ക്യാമ്പസില്‍ വെച്ച് എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ പ്രണവിനും എ ബി വി പി പ്രവര്‍ത്തകനായ രാജപുരത്തെ ശ്രീഹരിക്കും പരിക്കേറ്റു. ഇരുവരും പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളാണ്.

സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘട്ടനത്തിനു കാരണമായത്. പ്രണവിന്റെ പരാതിയില്‍ എ ബി വി പി പ്രവര്‍ത്തകരായ ശ്രീഹരി, ആനന്ദ്, അഭിജിത് എന്നിവരടക്കം ആറു പേര്‍ക്കും ശ്രീഹരിയുടെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ പ്രണവ്, ശബരീഷ്, സുരാജ്, അക്ഷയ്, രോഹിത് തുടങ്ങി എട്ടു പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

നിത്യാനന്ദ പോളിടെക്‌നിക്കില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ഈ വിദ്യാഭ്യാസ സ്ഥാപനം അടച്ചിടേണ്ട ഘട്ടത്തില്‍ വരെ എത്തിയിരുന്നു.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജില്‍ എസ് എഫ് ഐ-എ ബി വി പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 11 പേര്‍ക്കെതിരെ കേസ്

Keywords:  Kanhangad, Kasaragod, Police, Case, Clash, Attack, SFI, ABVP, Injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia