city-gold-ad-for-blogger

തളങ്കരയില്‍ കുട്ടികളെ പീഡിപ്പിച്ച കടയുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു

തളങ്കരയില്‍ കുട്ടികളെ പീഡിപ്പിച്ച കടയുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: തളങ്കരയില്‍ ഒന്‍പതോളം കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

തളങ്കര കടവത്തെ ബഡുവന്‍ സുലൈമാനെതിരെയാണ്(48) പോലീസ് കേസെടുത്തത്. തളങ്കര കടവത്തെ വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ 12 വയസ്സുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിനിരയാക്കിയെന്നാണ് പരാതി.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. ഒന്‍പതോളം കുട്ടികള്‍ പീഡനത്തിനിരയായതായി പറയുന്നുണ്ടെങ്കിലും മൂന്നു കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്താണ് കേസന്വേഷിക്കുന്നത്. മറ്റുകുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പാരാതിയെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

Keywords: Thalangara, Shop owner, Case, Sexual abuse, Student, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia