സ്‌കൂള്‍ ചുവരുകളില്‍ അശ്ലീല പോസ്റ്ററുകള്‍ പതിപ്പിച്ചു
Jun 27, 2012, 15:48 IST
വെള്ളരിക്കുണ്ട്: സ്‌കൂള്‍ ചുവരുകളില്‍ അശ്ലീല പോസ്റ്ററുകള്‍ പതിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. ബളാല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുവരുകളിലാണ് ചൊവ്വാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ അശ്ലീല പോസ്റ്ററുകള്‍ പതിച്ചത്. അറപ്പും വെറുപ്പും ഉളവാക്കുന്നവിധത്തിലുള്ള പരാമര്‍ശങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ കുട്ടികള്‍ സ്‌കൂളിലെത്തിയപ്പോള്‍ കണ്ടത് അശ്ലീല പോസ്റ്ററുകളാണ്. ഉടന്‍ തന്നെ സ്‌കൂളില്‍ അധ്യാപകരും പിടിഎയും യോഗം ചേരുകയും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയുംചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ട് പോലീസ് അന്വേഷണമാരംഭിച്ചത്.
ബുധനാഴ്ച തന്നെ അശ്ലീല പോസ്റ്ററുകളുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ചെയ്യും. ബളാല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാവുകയാണ്. രാത്രികാലങ്ങളില്‍ സ്‌കൂള്‍ വരാന്തയില്‍ സാമൂഹ്യവിരുദ്ധര്‍ മദ്യപിക്കുന്നതും പതിവാണ്. സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടംകാരണം സ്‌കൂളിലെ പഠനം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുള്ളത്.

Keywords: Sex poster, School wall, Vellarikundu, Kasaragod