ചെമ്മനാട് പഞ്ചായത്ത് ഓഫീസിലേക്ക് പോകണമെങ്കില്‍ മൂക്കുപൊത്തണം!
Jul 25, 2015, 12:16 IST
ചെമ്മനാട്: (www.kasargodvartha.com 25/07/2015) കോളിയടുക്കത്തെ ചെമ്മനാട് പഞ്ചായത്ത് ഓഫീസിന്റെ കക്കൂസ് ടാങ്ക് നിറഞ്ഞു മലിന ജലം ഒഴുകുന്നു. നിരവധി പേരാണ് പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ദിനേന എത്തുന്നത്. മൂക്കു പൊത്തിയാണ് പലരും പഞ്ചായത്ത് ഓഫീസില്‍ കയറുന്നത്. ഇതു വഴി പോകുന്ന സ്‌കൂള്‍ കുട്ടികളുള്‍പെടെയുള്ളവര്‍ക്കും പരിസരവാസികള്‍ക്കും ബുദ്ധിമ്മുട്ടുണ്ടാക്കുന്ന തരത്തില്‍ മലിനജലം ഒഴുകുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരോടും ആരോഗ്യവകുപ്പ് അധികൃതരോടും നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഡെങ്കിപ്പനിപോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഈ സമയത്ത് ഇത്തരത്തില്‍ മലിന ജലം ഒഴുകുന്നത് രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓട്ടോ സ്റ്റാന്‍ഡും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാറും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ട പഞ്ചായത്ത് അധികൃതര്‍ തന്നെ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Keywords: Chemnad, Kasaragod, Kerala, Panchayath, Office, Sewage water flows before Panchayath office.
Advertisement: