city-gold-ad-for-blogger

Tragedy | ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

seventh grade student found dead
Photo: Arranged
കാനത്തൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബോവിക്കാനം: (KasargodVartha) ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിയണ്ണി യു.പി സ്കൂൾ അധ്യാപികയായ നയന തേജസ്വി- ടി. ചന്ദ്രൻ ദമ്പതികളുടെ മകനും കാനത്തൂർ ഗവ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആഗ്നേയ് ചന്ദ്രൻ (12) ആണ് മരിച്ചത്.  ശനിയാഴ്ച സന്ധ്യയോടെ ആണ് സംഭവം. അതു വരെ മറ്റു കുട്ടികളുമായി കളിച്ചിരുന്ന ആഗ്‌നേയ് പിന്നീട് കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നുവെന്ന് പറയുന്നു. ആഗ്നേയ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ഇതേത്തുടർന്ന് വീട്ടുകാർ തിരയുകയായിരുന്നു. കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

seventh grade student found dead

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആഗ്നേയ്‌യുടെ മരണത്തിൽ ഗ്രാമം മുഴുവൻ ദുഃഖത്തിലാണ്. പിതാവ് ചന്ദ്രൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. മകന്റെ മരണത്തിൽ ഹൃദയം തകർന്നിരിക്കുകയാണ് മാതാപിതാക്കൾ. ആഗ്നേയിന് ഒരു സഹോദരിയുണ്ട്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാനത്തൂരിൽ നടന്ന ദുരന്തത്തിൽ നാട് മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia