പള്ളിക്കരയില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ച തുടങ്ങും
Mar 26, 2012, 11:10 IST
പള്ളിക്കര: കാസ്ക് കല്ലിങ്കാലിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ച തുടങ്ങും. വൈകുന്നേരം ഏഴ് മണിക്ക് പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ കെടു ഫ്ളഡ് ലൈറ്റ് സ്റഡിയത്തില്‍ സിനിമാ താരം സ്ഫടികം ജോര്‍ജ്ജ് ഉദ്ഘാടനംചെയ്യും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പി.എ. ഹംസ, മുന്‍ കേരള ഫുട്ബോള്‍ ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അന്തര്‍ ദേശീയവും ദേശീയവുമായ മികച്ച താരങ്ങള്‍ അണിനിരക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 18 ന് അവസാനിക്കും. ഉദ്ഘാടന മത്സരത്തില്‍ കെ.ടു ബില്‍ഡേര്‍സ് മംഗലാപുരവും കെ.എഫ്.സി. കാളിക്കാവ് മലപ്പുറവും ഏറ്റുമുട്ടും. പത്തായിരം പേര്‍ക്ക് ഇരുക്കാവുന്ന സ്റേഡിയം സജ്ജീകരിച്ചതായി സംഘാടക സമിതി ചെയര്‍മാന്‍ പി.എ.അബ്ബാസ് ഹാജി, ജനറല്‍ കണ്‍വീനര്‍ കെ.ഇ.എ. ബക്കര്‍, ട്രഷറര്‍ ഹക്കീം കുന്നില്‍ അറിയിച്ചു.
Keywords: Sevens Football Tournament, Pallikar, Kasaragod