city-gold-ad-for-blogger

മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; കേബിള്‍ ഉരുകി നൂറോളം ലാന്‍ഡ് ലൈന്‍ നിശ്ചലമായി

കാസര്‍കോട്: ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ കേബിള്‍ കടന്നുപോകുന്ന സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചു. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ നൂറോളം ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ നിശ്ചലമായി. കേബിള്‍ ഉരുകി നശിച്ചതിനെ തുടര്‍ന്നാണ് ടെലിഫോണ്‍ ബന്ധം താറുമാറായത്.

മൂന്ന് ദിവസം മുമ്പാണ് നഗരത്തിലെ ടെലിഫോണുകള്‍ നിശ്ചലമായത്. നഗരവാസികളും വ്യാപാരികളും ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ലൈന്‍ പരിശോധിച്ചെങ്കിലും തകരാര്‍ കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കേബിള്‍ ഉരുകി നശിച്ചനിലയില്‍ കണ്ടെത്തിയത്. മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ അതിനടിയിലെ കേബിള്‍ ഉരുകിയതാണ് ടെലിഫോണ്‍ നിശ്ചലമാകാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടെലിഫോണ്‍ ലൈന്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറഞ്ഞു. നഗരവാസികളും വ്യാപാരികളും ഇതു മൂലം ദുരിതത്തിലായി. ഏതാനും വര്‍ഷങ്ങളായി കാസര്‍കോട് നഗരത്തില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. കേളുഗുഡ്ഡെയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ മാലിന്യ നീക്കം നിര്‍ത്തുകയും കടയുടമകള്‍ തന്നെ അവരവരുടെ മാലിന്യങ്ങള്‍ നീക്കുകയോ സംസ്‌കരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മാലിന്യങ്ങള്‍ നഗരത്തില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായത്.

മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; കേബിള്‍ ഉരുകി നൂറോളം ലാന്‍ഡ് ലൈന്‍ നിശ്ചലമായിപ്ലാസ്റ്റിക്ക് കത്തിക്കുന്നതുമൂലമുണ്ടാക്കുന്ന പുക ശ്വസിക്കുന്നത് മാരഗരോഗങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും നഗരവാസികള്‍ക്ക് ഈ പുക ശ്വസിക്കാന്‍ തന്നെയാണ് വിധി. നാളിതുവരേയായിട്ടും നഗരസഭയ്ക്ക് മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Keywords: Kerala, Kasaragod, Plastic, BSNL, cable, fire, Land line, Telephone cable, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia