സേവനം ജീവിതമാക്കി ചെമ്മനാട് സി.എച്ച് സെന്റര്‍
Jan 14, 2015, 10:30 IST
ചെമ്മനാട്: (www.kasargodvartha.com 14.01.2015) സേവനം ജീവിതമാക്കി ചെമ്മനാട് സി.എച്ച്. സെന്റര്‍. ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം വിവിധങ്ങളായ സേവനങ്ങളാണ് സി.എച്ച്. സെന്ററിനെ വ്യത്യസ്തമാക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ആധാര്‍ കാര്‍ഡ് ക്യാമ്പ് എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച കേന്ദ്രം ഇപ്പോള്‍ റേഷന്‍ കാര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്കൊരിക്കിയും ആശ്വാസം പകരുന്നു.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജനങ്ങള്‍ക്ക് ദുരിതമായി മാറിയ സാഹചര്യത്തില്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ചെമ്മനാട് പ്രദേശത്തുകാര്‍ക്ക് ഏറെ അനുഗ്രഹമായി മാറി. രാവിലെ മുതല്‍ വൈകിട്ടുവരെയാണ് ചെമ്മനാട് കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.
പ്രൊഫ. മുഹമ്മദ് കുഞ്ഞി, പി.കെ. താഹ, മുസ്തഫ മച്ചിനടുക്കം, പാരിസ് അഹമ്മദ്, റസാഖ് ഹൈറേഞ്ച്, മുസ്തഫ ചിറാക്കല്‍, പി.എം. അബ്ദുല്ല, നൗഷാദ് ആലിച്ചേരി, സി.എ. മനാഫ്, സി.എ. മുഹമ്മദ്കുഞ്ഞി, സി.എച്ച്. ഷാജു നേതൃത്വം നല്‍കുന്നു.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജനങ്ങള്‍ക്ക് ദുരിതമായി മാറിയ സാഹചര്യത്തില്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ചെമ്മനാട് പ്രദേശത്തുകാര്‍ക്ക് ഏറെ അനുഗ്രഹമായി മാറി. രാവിലെ മുതല്‍ വൈകിട്ടുവരെയാണ് ചെമ്മനാട് കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

Keywords : Kasaragod, Kerala, Chemnad, C.H-center, Help Desk.