മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു: മന്ത്രി ഇ ചന്ദ്രശേഖരന്‍
Aug 14, 2016, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2016) മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ക്ഷേമപദ്ധതിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി വി പ്രഭാകരനുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തനം ഒഴിച്ചുകൂടാനാവാത്തതാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ പ്രവര്‍ത്തന പോരായ്മകള്‍ പരിഹരിക്കാന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കണം. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ആര്, എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റും. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷനായി.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വി വി പ്രഭാകരനെ പൊന്നാടയണിയിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗീസ് ധനസഹായം വിതരണം ചെയ്തു. നാരായണന്‍ പേരിയ പരിചയപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ടി എ ഷാഫി, കെ ഗംഗാധര എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Media Worker, Programme, Inauguration, Minister, E Chandrashekaran.