സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി
Apr 24, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016) 36 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുല്ല മാഷിനും, കെ വി അബ്ദുല്ല കുട്ടി, എം എം അബ്ദുല്‍ റഹ് മാന്‍ എന്നിവര്‍ക്കും കെ എ എം എ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി ഇ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.
എം അലിക്കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. അബ്ബാസ് ബീഗം, എസ് പി സലാഹുദ്ദീന്‍, സി അബ്ദുല്ലക്കുഞ്ഞി ചാല, കെ എം സൈനുദ്ദീന്‍ ഹാജി, കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരവും, കെ എ എം എ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ അബ്ദുല്‍ മജീദിനുള്ള ഉപഹാരവും ടി ഇ അബ്ദുല്ല സമ്മാനിച്ചു.
കണ്ണൂര്‍ അബ്ദുല്ല മാഷ്, കെ വി, അബ്ദുല്ലക്കുട്ടി, എം എം അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എന്‍ എ അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ സ്വാഗതവും ഹുസൈന്‍ സാദത്ത് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Retired, Municipaltiy, Service, Muslim League Dislrict Vice President, Farewell, Inauguration.