city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.ടി.അബ്ദുല്ല ഫൈസിക്ക് യാത്രയയപ്പ് നല്‍കി

ചെര്‍ക്കള: (www.kasargodvartha.com 31.08.2014) കാല്‍ നൂറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം കാസര്‍കോടിനോട് വിടപറയുന്ന പ്രമുഖ പണ്ഡിതന്‍ കെ.ടി. അബ്ദുല്ല ഫൈസിക്ക് നാട് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ചെങ്കള പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ നടന്ന പരിപാടിയിലേക്ക് ഉസ്താദിനെ സ്‌നേഹിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ എത്തിച്ചേര്‍ന്നു.

1990-ല്‍ കാസര്‍കോട് ടൗണ്‍ മുബാറക്ക് ജുമാമസ്ജിദില്‍ ഖത്തീബായി എത്തിയ അബ്ദുല്ല ഫൈസി 18 വര്‍ഷം തുടര്‍ച്ചയായി അവിടെ ജോലി ചെയ്തു. പിന്നീട് കുറച്ചു വര്‍ഷം നാലാംമൈല്‍ പാണാര്‍ക്കുളം പള്ളിയിലെ സേവനത്തിനുശേഷം അഞ്ചുവര്‍ഷക്കാലമായി ബേര്‍ക്ക ജുമാമസ്ജിദില്‍ ഖത്തീബായി ജോലി ചെയ്തുവരികയായിരുന്നു.

വിഭാഗീയതയിലോ ഗ്രൂപ്പിസത്തിലോ പങ്കുചേരാതെ നാടിന്റെയും മഹല്ലിന്റേയും ഐക്യത്തിനുവേണ്ടി മാത്രം നിലകൊണ്ട അബ്ദുല്ല ഫൈസിയുടെ പ്രഭാഷണങ്ങളും മതപഠന ക്ലാസുകളും ഏറെ ശ്രദ്ധേയമായിരുന്നു. വിശ്രമ ജീവിതത്തിന് വേണ്ടി ഉസ്താദ് സ്വദേശമായ മലപ്പുറത്തേക്ക് മടങ്ങുമ്പോള്‍ അത് കാസര്‍കോടിന് തീരാനഷ്ടമായി മാറുകയാണ്. മുസ്‌ലിം ലീഗിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അബ്ദുല്ല ഫൈസി ലീഗ് പരിപാടികളിളെ സ്ഥിരം സാന്നിധ്യമായിരുന്നു.

എളിമയും വിനിമയും മഹാപാണ്ഡിത്വവും കൊണ്ട് ഒരു നാടിന് വെളിച്ചം പകര്‍ന്ന അബ്ദുല്ല ഫൈസിയെ കാസര്‍കോട് എന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് യാത്രയപ്പ് സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. താന്‍ ജോലി നിര്‍ത്തിപോവുകയാണെങ്കിലും എന്റെ മനസ് എന്നും കാസര്‍കോടിനോടൊപ്പമുണ്ടാകുമെന്ന് ഉസ്താദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ അത് ഒരു നാട് നല്‍കിയ സ്‌നേഹത്തിനുള്ള ഏറ്റവും  മികച്ച  നന്ദിവാക്കായി മാറി.

പരിപാടി  മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്  മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കെ.ടി. അബ്ദുല്ലഫൈസിയെ ആദരിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ ഉപഹാരം നല്‍കി. 15-ാംവാര്‍ഡ് ബേര്‍ക്ക മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുസ്‌ലിംലീഗ് ജില്ലാട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ സമ്മാനിച്ചു. യു.എ.ഇ ബേര്‍ക്ക മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ഹനീഫ എരിയാല്‍ സമ്മാനിച്ചു.

നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ചെങ്കള ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് സി.ബി. അബ്ദുല്ലഹാജി, സി.എച്ച്. മുഹമ്മദ് കുഞ്ഞിചായിന്റടി, അഡ്വ. സി.എന്‍. ഇബ്രാഹിം, അബ്ദുര്‍ റഹ്മാന്‍ ഹാജി പട്‌ള, മൂസ ബി. ചെര്‍ക്കള, ഇ. അബൂബക്കര്‍ ഹാജി, ബി.എം.എ. ഖാദര്‍, എം.എ. മക്കാര്‍ മാസ്റ്റര്‍, ഹാഷിം അരിയില്‍, പി.ഡി.എ. റഹ്മാന്‍, അഷറഫ് ഫൈസി, കെ.എം. അബ്ദുല്ല, ഹാഷിം ബംബ്രാണി, മുഹമ്മദ് കുഞ്ഞി കടവത്ത് സംസാരിച്ചു. 15-ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിക്കുവേണ്ടി ആമു സ്റ്റോര്‍ ഹാരാര്‍പ്പണം നടത്തി. കെ.ടി. അബ്ദുല്ല ഫൈസി മറുപടി പ്രസംഗം നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെ.ടി.അബ്ദുല്ല ഫൈസിക്ക് യാത്രയയപ്പ് നല്‍കി

Keywords : Cherkala, Sent off, Kasaragod, Masjid, KT Abdulla Faisi, Muslim League. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia